NEWS
ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം ആദ്യ നാല് മണിക്കൂറിൽ 4,500 രജിസ്ട്രേഷനുകൾ
25/11/2026 04:58 PM IST
നാസർ

തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. ഡെലിഗേറ്റ് സെൽ തുറന്ന് ആദ്യ നാല് മണിക്കൂറിനുള്ളിൽ 4,500 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി.ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനായി നിരവധി ചലച്ചിത്രപ്രേമികളാണ് രജിസ്ട്രേഷനെത്തുന്നത്. ആദ്യ മണിക്കൂറുകളിൽ തന്നെ ലഭിച്ച മികച്ച പ്രതികരണം മേളയോടുള്ള സിനിമ ആസ്വാദകരുടെ താൽപര്യവും ആവേശവും വ്യക്തമാക്കുന്നതാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച സിനിമകൾ ആസ്വദിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നവരെ ഈ വർഷത്തെ മേള ഒട്ടും നിരാശരാക്കില്ല.വരും ദിവസങ്ങളിലും കൂടുതൽ പേർ രജിസ്ട്രേഷൻ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









