01:31pm 12 November 2026
NEWS
ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ മുൻനിര ഫാഷൻ ബ്രാൻഡുകൾ അണിനിരക്കും
01/01/2026  07:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ മുൻനിര ഫാഷൻ ബ്രാൻഡുകൾ അണിനിരക്കും

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി ടു ബി ഫാഷൻ പ്രദർശനമായ ഇന്ത്യൻ ഫാഷൻ ഫെയർ (ഐ.എഫ്.എഫ് )  എക്സ്പോയുടെ നാലാം പതിപ്പ്  ജനുവരി 6, 7, 8 തീയതികളിൽ അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.  

രാജ്യത്തുടനീളമുള്ള   ലൈഫ്സ്റ്റൈൽ ഫാഷൻ ബ്രാൻഡുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ബ്രാൻഡുകൾ എന്നിവയുടെ പ്രദർശനവുമായി രാജ്യത്തെ വസ്ത്ര വ്യാപാരികൾ, നിർമ്മാതാക്കൾ, ഹോൾസെയ്ലർമാർ, റീട്ടെയ്ലർമാർ എന്നിവർ പങ്കെടുക്കുന്ന മേള കേരളത്തിലെ ഫാഷൻ മേഖലയയുടെ ഏറ്റവും വലിയ വ്യപാര വേദിയാണ്.  

2026 ജനുവരി 6-ന് രാവിലെ 10 മണിക്ക്  സംസ്ഥാന  നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. ഫാഷൻ-ഗാർമെന്റ് മേഖലയിലെ മികച്ച സംഭാവനകളെ ആദരിക്കുന്ന ഐ എഫ് എഫ് അവാർഡ് നിശ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

2023-ൽ തുടക്കം കുറിച്ച ഐഎഫ്എഫ് ഇന്ത്യയിലുടനീളമുള്ള പ്രമുഖ വസ്ത്ര വ്യാപാര നിർമ്മാതാക്കളെ നേരിട്ട് കേരളത്തിലെ റീട്ടെയിൽ-ഹോൾസെയിൽ മേഖലയുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രൂപീകരിച്ചതെന്ന് ഐഎഫ് എഫ് എക്സ്പോ ഡയറക്ടർ സമീർ മൂപ്പൻ പറഞ്ഞു. 

കൊൽക്കത്ത, ജയ്പൂർ, സൂറത്ത്, മുംബൈ തുടങ്ങിയ പ്രധാന ഫാഷൻ ഹബ്ബുകളിൽ നിന്നുള്ള 200-ലധികം പ്രമുഖ ബ്രാൻഡുകൾ പങ്കെടുക്കും. 

ഏറ്റവും പുതിയ ട്രെൻഡുകളും ഡിസൈനുകളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന പ്രദർശനമായിരിക്കും ഇത്. മൂവായിരത്തിലധികം ബിസിനസ് സന്ദർശകർ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

പ്രദർശനത്തിന്റെ ഭാഗമായി  ഫാഷൻ ഷോ, പ്രശസ്ത താരങ്ങൾ പങ്കെടുക്കുന്ന അവാർഡ് നൈറ്റ്,  സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. 

പ്രമുഖ ബ്രാൻഡുകളുടെയും വെഡ്ഡിംഗ് സെന്ററുകളുടെയും പുതിയ കളക്ഷനുകൾ പ്രശസ്ത കൊറിയോഗ്രാഫർമാർ ഒരുക്കുന്ന ഫാഷൻ ഷോയിൽ അവതരിപ്പിക്കും.

വൈവിധ്യമാർന്ന ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകളുടെയും പ്രദർശനം സംസ്ഥാനത്തെ ഫാഷൻ സങ്കൽപ്പങ്ങൾ പുനർ നിർവ്വചിക്കുന്നതാണ്.  പ്രശ്സ്ത ബ്രാൻഡുകൾക്ക് പുറമേ നൂതന  ബ്രാൻഡുകളും മേള  പിന്തുണ നൽകുന്നുണ്ട്. വിഷു–റംസാൻ സീസണിനുമുമ്പായി പുതിയ കളക്ഷനുകൾ പരിചയപ്പെടാനും വിപണിയിൽ അവതരിപ്പിക്കാനും  റീട്ടെയ്ലർമാർക്ക് ഇത് സഹായകരമാണെന്നും ഐഎഫ്എഫ് എക്സ്പോ ഡയറക്ടർ സമീർ മൂപ്പൻ പറഞ്ഞു.

 ഐഎഫ്എഫ് എക്സ്പോ ഡയറക്ടർമാരായ സാദിഖ് പി.പി., സമീർ മൂപ്പൻ, ഷാനവാസ് പി.വി,ഷാനിർ ജോനകശ്ശേരി, ഷഫീഖ് പി.വി. എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img