12:29pm 31 October 2026
NEWS
മിസൈൽഅവശിഷ്ട്ട ങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണം: ഖത്തർ ആഭ്യന്തര മന്ത്രാലയം
28/06/2025  08:59 PM IST
nila
മിസൈൽഅവശിഷ്ട്ട ങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണം: ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: അമേരിക്കൻ സൈനിക താവളം 
ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട  മിസൈലിന്റെ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തിയാൽ  അധികൃതരെ അറിയിക്കണമെന്ന് ഖത്തർ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ അറീയിച്ചു.
മിസൈൽ അവശിഷ്ടങ്ങൾ അപകടകരവും ഇവയുടെ സാമീപ്യം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമാകുമെന്നതിനാലും ഇത്തരം വസ്തുക്കൾ വിദഗ്ധ അതോറിറ്റികൾക്ക് മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.
മിസൈൽ അവശിഷ്ടങ്ങളിൽ കൈകൊണ്ടു സ്പർശിക്കുകയോ സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംശയിക്കപ്പെടുന്ന തരത്തിൽ അവശിഷ്ടങ്ങൾ കണ്ടാലുടൻ 40442999 എന്ന ഹോട്ട്​ലൈൻ നമ്പറിൽ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജൂൺ 23നാണ് ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേർക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. താൽക്കാലികമായി വ്യോമപാത അടച്ച് ആകാശത്ത് വച്ച് തന്നെ മിസൈലുകൾ പ്രതിരോധിച്ചിരുന്നു. 19മിസൈലുകളാണ് അമേരിക്കയുടെ അൽ ഉദയിദ്സൈനിക താവളം ലക്ഷ്യമാക്കി ഇറാൻ അയച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img