
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് നേരിടേണ്ടിവന്ന കനത്ത പരാജയം ജനങ്ങൾ നൽകിയ ശക്തമായ മുന്നറിയിപ്പാണ്.
ഭരണത്തിലെ പിഴവുകൾ തിരുത്തുകയും വീഴ്ചകൾ ആത്മാർത്ഥമായി പരിഹരിച്ച് മുന്നോട്ട് പോകുകയും ചെയ്യാൻ സർക്കാർ തയ്യാറായില്ലെങ്കിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അത്യന്തം ദയനീയമായ പരാജയം നേരിടേണ്ടിവരുമെന്നതിന്റെ സൂചന കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയം ആശങ്കപ്പെടുത്തുന്നതാണ്.വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ
സ്വാധീനമുണ്ടാക്കാൻകഴിഞ്ഞില്ല.ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ കൃത്യമായി ഇടപെടാൻ സർക്കാറിന് കഴിയാതെപോയി . ആശാവർക്കർമാർ നടത്തിയസമരത്തെ
അവഗണിച്ചതും ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരമായി വർഗീയത തുപ്പുന്ന വെള്ളാപ്പള്ളിക്ക്
ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതും ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസ്യത നഷ്ട്ട പ്പെടുത്തി. പോലീസിലുള്ള പുഴുക്കുത്തുകളെയും , വർഗീയ വാദികളെയും തെളിവുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാണിച്ചവരെ തീവ്രവാദി ചാപ്പക്കുത്താനാണ് സർ ക്കാർ ശ്രമിച്ചത്.
ശബരി മലയിൽ നടന്ന സ്വർണ്ണ കൊള്ള വിവാദത്തിൽ , വിശ്വാസി സമൂഹത്തിൽ ഉണ്ടാക്കിയ അതൃപ്തിയും പ്രതിഷേധവും വോട്ടെടുപ്പിൽ അലയടിച്ചു. പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട്, ഘടക കക്ഷികളുടെ അഭിപ്രായങ്ങളെയുംമുഖവിലക്കെടുത്തു മുന്നോട്ട് പോയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പരിക്കില്ലാതെ പിടിച്ചു നിൽക്കാൻ മുന്നണിക്ക് കഴിയും. വിജയിച്ച സ്ഥാനാർഥികൾക്കും മുന്നണികൾക്കും അഭിവാദ്യങ്ങൾ നേരൂന്നു.










