04:11am 27 June 2026
NEWS
മാർ പാംപ്ലാനി തുടർന്നാൽ അതിരൂപതയിൽ സഭാ തീരുമാനങ്ങൾ നടപ്പാകില്ല.
25/06/2026  08:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാർ പാംപ്ലാനി  തുടർന്നാൽ  അതിരൂപതയിൽ സഭാ തീരുമാനങ്ങൾ നടപ്പാകില്ല.
HIGHLIGHTS

ഏകീകൃത കുർബാന  നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച്  വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ എറണാകുളം അരമനക്കു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സഭാ വിരുദ്ധരുമായി കൂട്ടുചേർന്ന് അതിരൂപത ഭരണം നടത്തുന്ന മാർ ജോസഫ് പ്ലാനിയേയും അദ്ദേഹത്തിൻറെ കൂരിയ അംഗങ്ങളേയും അവിടെ തുടരാൻ അനുവദിച്ചാൽ  എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഉൾപ്പെടെയുള്ള സഭാ തീരുമാനങ്ങൾ നടപ്പാകില്ലെന്ന് എറണാകുളം  അരമനയ്ക്കു മുന്നിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ അഡ്വ. മത്തായി മതിരേന്തി പറഞ്ഞു.നിയമവിരുദ്ധ മാർഗ്ഗരേഖ ഉണ്ടാക്കിയും കുറ്റക്കാരെ സംരക്ഷിച്ചുംഅതിരൂപത ഭരണം നടത്തുന്നവർ സഭയുടെയോ വിശ്വാസികളുടെയോ താല്പര്യം സംരക്ഷിക്കുന്ന വരല്ലെന്നും ഇവരെ  തൽസ്ഥാനങ്ങളിൽ നിന്നും എത്രയും വേഗം പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനറൽ കൺവീനർ അഡ്വ.   ജോയി ജോർജ് വെട്ടിക്കൽ മുഖ്യ പ്രഭാക്ഷണം നടത്തി. ജനറൽ സെക്രട്ടറി വിത്സൻ വടക്കുഞ്ചേരി,
വൈശാഖ് ഉദയംപേരൂർ, ജോർജ് പുല്ലാട്ട്, കുഞ്ഞുമോൻ പാലാരിവട്ടം, അപ്പച്ചൻ പുളിക്കാപ്പിളളി, ജോർളി സേവ്യർ,ജൂലി അലക്സ് എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img