02:55am 16 July 2026
NEWS
ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു
10/07/2026  10:11 PM IST
നാസർ
ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട് : സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കാർഷിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ഇഫ്കോ), നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (നാംകോസ്) സഹകരണത്തോടെ 'സഹകരണത്തിൽ നിന്ന് കൃഷിയിലേക്ക്' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഇഫ്കോ ഡയറക്ടറും ചിറ്റൂർ എം എൽ എ യുമായ സുമേഷ് അച്ചുതൻ  ഉദ്ഘാടനം ചെയ്തു.സഹകരണ പ്രസ്ഥാനത്തിലൂടെ കൃഷിയെ മുന്നോട്ട് 
കൊണ്ട് പോകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് സഹകരണ രംഗത്ത് മാത്യകയായ ഇഫ്‌കോ ,സാമൂഹിക പ്രതിബന്ധതയുളള പ്രസ്ഥാനം കൂടിയെന്ന് സുമേഷ് അച്ചുതൻ  കൂട്ടിച്ചേർത്തു.നാംകോസ് ഉപദേശകനും  എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഇഫ്‌കോ ജനറൽ മാനേജർ തരുൺ ഭാർഗവ മുഖ്യപ്രഭാഷണം നടത്തി.നാംകോസ് കിസാൻ പാസ് ബുക്ക് ലോഞ്ചിംഗ് നാംകോസ് ചെയർമാൻ കെ ബി ശ്രീരാജും നാംകോസ് വിതരണം ഏറ്റെടുത്ത ആസ്റ്റോൾ ,ഫാൽകോൺ എന്നിവയുടെ ലോഞ്ച് നാംകോസ് എക്സി . ഡയറക്ടർ കവിനാഥ് നമ്പ്യാരും നിർവഹിച്ചു.ഇഫ് കോ കേരള ഹെഡ് എ മണികണ്ഠൻ വിഷയവതരണം നടത്തി.നാം കോസ് മാനേജിംഗ് ഡയറക്ടർ എൻ ഫിറോസ്, വൈസ് ചെയർമാൻ പി പി സുരേഷ് , കോഴിക്കോട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ അജയ് അലക്സ് , എക്സിക്യൂട്ടീവ് ഡയറക്ടർ ഷൈനി ചാർലി , നാംകോസ് ഡയറക്ടർമാരായ ജോൺ വർഗീസ് ,വി ഡി സ്റ്റീഫൻ ദേവസ്യ , പി ശ്രീധരൻ , ഷാജി നെല്ലിക്കോട് , സി സന്ധ്യ , വി സി ദീപ എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img