12:30pm 14 September 2026
NEWS
മരുമകളിൽ നിന്ന് സംരക്ഷണം തേടാനാവില്ല; മക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഉത്തരവാദിത്തം അവർക്ക്: കേരള ഹൈക്കോടതി
14/09/2026  11:50 AM IST
സുരേഷ് വണ്ടന്നൂർ
മരുമകളിൽ നിന്ന് സംരക്ഷണം തേടാനാവില്ല; മക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഉത്തരവാദിത്തം അവർക്ക്: കേരള ഹൈക്കോടതി

​കൊച്ചി: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമപ്രകാരം (Maintenance and Welfare of Parents and Senior Citizens Act, 2007) സ്വന്തം മക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ മരുമകളിൽ നിന്ന് ജീവനാംശമോ സംരക്ഷണമോ ഈടാക്കാൻ ഉത്തരവിടാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റേതാണ് ഈ സുപ്രധാന ഉത്തരവ്.
​നിയമത്തിലെ സെക്ഷൻ 9 അനുസരിച്ച് മുതിർന്ന പൗരന്മാർക്ക് മാസംതോറും സംഖ്യ നൽകാൻ ട്രൈബ്യൂണലിന് മക്കൾക്കെയോ അല്ലെങ്കിൽ ബന്ധുക്കൾക്കെയോ മാത്രമേ നിർദ്ദേശം നൽകാൻ അധികാരമുള്ളൂ. നിയമപ്രകാരം മരുമകൾ 'മകൻ/മകൾ' എന്നതിന്റെ പരിധിയിൽ വരില്ല. കൂടാതെ, കുട്ടികളില്ലാത്ത മുതിർന്ന പൗരന്മാരുടെ നിയമപരമായ അവകാശികളെ മാത്രമാണ് സെക്ഷൻ 2(g) പ്രകാരം 'ബന്ധു' (Relative) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും കോടതി വ്യക്തമാക്കി.
​കേസിന്റെ പശ്ചാത്തലം:
​ഭർത്താവിന്റെ മരണശേഷം മരുമകൾക്ക് മാതാവ് ഒരു സെറ്റിൽമെന്റ് ഡീഡ് എഴുതി നൽകിയിരുന്നു.
​പിന്നീട് തന്നെ അവഗണിച്ചെന്നും സ്വത്തിന്റെയും അതിന്റെ ആനുകൂല്യങ്ങളുടെയും അവകാശങ്ങൾ നിഷേധിച്ചെന്നും കാണിച്ച് മാതാവ് മെയിന്റനൻസ് ട്രൈബ്യൂണലിനെ സമീപിച്ചു.
​പരാതി പരിഗണിച്ച ട്രൈബ്യൂണൽ മരുമകളോട് മാതാവിന് പ്രതിമാസം 10,000 രൂപ നൽകാൻ ഉത്തരവിട്ടു.
​ഈ ഉത്തരവിനെതിരെ മരുമകളായ ഹജറ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  മറ്റ് നാല് മക്കൾ കൂടി ജീവിച്ചിരിപ്പുണ്ടെന്നും, മാതാവ് അവരിലൊരാൊപ്പമാണ് താമസിക്കുന്നതെന്നും, അവർ സാമ്പത്തികമായി സുരക്ഷിതരാണെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു.
​മുതിർന്ന പൗരയുടെ ജീവിച്ചിരിപ്പുള്ള മറ്റ് മക്കളെ ഒഴിവാക്കി മരുമകൾക്കെതിരെ മാത്രം നടപടി എടുത്തത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ ഇതുവരെ നൽകിയ തുക തിരികെ നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


​കേസ് നമ്പർ: ഹജറ vs ദ മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് അദേഴ്സ് (WP(C) No. 20466 of 2021)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img