05:47am 10 June 2026
NEWS
IEI ഖത്തർ ചാപ്റ്റർ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
09/06/2026  09:11 AM IST
nila
IEI ഖത്തർ ചാപ്റ്റർ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

​ദോഹ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഒഡീഷ കിറ്റ് (KIIT) സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സരൺജിത് സിംഗ് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസം, ഗവേഷണം എന്നിവയുടെ എല്ലാ തലങ്ങളിലും പരിസ്ഥിതി സുസ്ഥിരത ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ഭാവി തലമുറയിൽ പരിസ്ഥിതിബോധം വളർത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ  സന്ദീപ് കുമാർ  മുഖ്യാതിഥിയായിരുന്നു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം എന്നിവ പ്രകൃതിയെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി വെല്ലുവിളികൾക്കെതിരെ ലോകമെമ്പാടുമുള്ള ജനങ്ങളെയും സർക്കാരുകളെയും ഒരുമിപ്പിക്കുന്ന വേദിയാണ് പരിസ്ഥിതി ദിനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഖത്തർ മന്ത്രാലയ മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായ ഡോ. മുഹമ്മദ് അൽ കുവാരിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വരുംതലമുറയുടെ ആരോഗ്യകരമായ ഭാവിക്കായി സുസ്ഥിര ജീവിതരീതികൾ ശീലമാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
 "നമ്മുടെ ഭാവിക്കായി കാലാവസ്ഥാ പ്രവർത്തനത്തിന് പ്രകൃതിയിൽ നിന്ന് പ്രചോദനം" (Inspired by Nature for Climate For Our Future) എന്ന പ്രമേയത്തെ ആസ്പദമാക്കി ഖത്തറിലെ എൻജിനീയറിംഗ് സമൂഹത്തിനായി ZOOM പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ നൂറിലധികം എൻജിനീയർമാർ പങ്കെടുത്തു.
​നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വം ഓർമ്മിപ്പിക്കുന്നതാണ് ഈ ദിനമെന്ന് ചടങ്ങിൽ സംസാരിച്ച പ്രമുഖർ വ്യക്തമാക്കി. IEI ഖത്തർ ചാപ്റ്റർ ഓണററി ചെയർമാൻ എൻജിനീയർ അബ്ദുൾ സത്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ച
 ഭൂമിയെ വെറുമൊരു വിഭവമായി മാത്രമല്ല, വരുംതലമുറകൾക്കായി സംരക്ഷിക്കപ്പെടേണ്ട അമൂല്യമായ ഭവനമായി കാണാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിരവും ഹരിതാഭവുമായ ഒരു ലോകം സൃഷ്ടിക്കാൻ എൻജിനീയറിംഗ് സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
​ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിച്ചു. പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിൽ ബിസിനസ് സ്ഥാപനങ്ങൾക്കുള്ള പങ്കും കൂട്ടായ ഉത്തരവാദിത്വവും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ‘വിശ്വ നിശാനേ പർ ഹൈ’ (VNPH) സ്ഥാപകനുമായ ഡോ. നിഖിൽ കാന്ത് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കൂടുതൽ ഹരിതാഭമായ ഭാവി സൃഷ്ടിക്കാൻ എല്ലാവരും സജീവ പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
​IEI ഓണററി സെക്രട്ടറി എൻജിനീയർ അബ്ദുൾ സമീർ  സ്വാഗതവും  ട്രഷറർ എൻജിനീയർ ആശിഖ് കെ നന്ദിയും പറഞ്ഞു.

09/06/2026  03:25 PM IST

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img