08:18pm 11 November 2026
NEWS
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം
06/11/2025  08:04 AM IST
nila
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് അപകടമുണ്ടായത്. ചുരുളി ആൽപ്പാറ സ്വദേശി അമൽ ടോമാണ് (18) മരിച്ചത്.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തങ്കമണി സ്വദേശി അമൽ പീറ്ററിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ചെറുതോണി പാലത്തിനു സമീപത്താണ് അപകടം നടന്നത്. അമൽ ടോം സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img