
ടെൽ അവീവ്: ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തത് ഇസ്രയേലി സൈനികർ തന്നെയെന്ന് സ്ഥിരീകരണം. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. ക്രിസ്തുവിന്റെ പ്രതിമ ഒരു ഇസ്രയേലി സൈനികൻ തകർക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
'പ്രാഥമിക പരിശോധനയിൽ ലെബനനിൽ പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികനാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായി. ഈ സംഭവം ഐഡിഎഫ് വളരെ ഗൗരവമായാണ് കാണുന്നത്. സൈനികന്റെ പെരുമാറ്റം സൈനികരിൽനിന്ന് പ്രതീക്ഷിക്കുന്ന മൂല്യങ്ങൾക്ക് വിപരീതമാണ്', ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു. ഈ സംഭവം നോർത്തേൺ കമാൻഡ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കണ്ടെത്തലുകൾക്കനുസരിച്ച് സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. പ്രതിമ അതേസ്ഥാനത്തുതന്നെ പുനഃസ്ഥാപിക്കുന്ന നടപടികളിലാണ് തങ്ങളുള്ളതെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.
'തെക്കൻ ലെബനനിൽ ഹിസ്ബുല്ല സ്ഥാപിച്ച തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളാണ് ഇസ്രയേൽ സൈന്യം തകർക്കുന്നത്. എന്നാൽ, മതപരമായ കെട്ടിടങ്ങളോ മതപരമായ ചിഹ്നങ്ങളോ ഉൾപ്പെടെയുള്ള പൊതുജന അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്താൻ ഉദ്ദേശിക്കുന്നില്ല' എന്നും ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു.
Following the completion of an initial examination regarding a photograph published earlier today of an IDF soldier harming a Christian symbol, it was determined that the photograph depicts an IDF soldier operating in southern Lebanon.
— Israel Defense Forces (@IDF) April 19, 2026
The IDF views the incident with great… https://t.co/U6P3x8KWBb










