09:32pm 09 November 2026
NEWS
ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാ​ഗമായി ചിത്രീകരിക്കുന്ന ഭൂപടം: ക്ഷമാപണവുമായി ഇസ്രയേൽ സൈന്യം
14/06/2025  11:27 AM IST
nila
ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാ​ഗമായി ചിത്രീകരിക്കുന്ന ഭൂപടം: ക്ഷമാപണവുമായി ഇസ്രയേൽ സൈന്യം

ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാ​ഗമായി ചിത്രീകരിക്കുന്ന ഭൂപടം പോസ്റ്റ് ചെയ്ത സംഭവത്തിൽ ഇസ്രയേൽ പ്രതിരോധ സേന ക്ഷമാപണം നടത്തി.  അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും ആ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ക്ഷമ ചോദിക്കുന്നു എന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രതികരണം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇസ്രയേൽ സൈന്യം ക്ഷമ പറഞ്ഞത്. 

'പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണമാണ്. ഈ ഭൂപടം അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടു. ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ഞങ്ങൾ ക്ഷമ ചോദിക്കുന്നു' ഇസ്രയേൽ പ്രതിരോധ സേന എക്‌സിൽ കുറിച്ചു.

ഇറാൻ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഭൂപടത്തിലാണ് കശ്മീരിനെ പാകിസ്ഥാന്റെ ഭാ​ഗമായി ചിത്രീകരിച്ചിരുന്നത്. ഇറാന്റെ സമീപപ്രദേശങ്ങളെയും ഭൂപടത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. ഈ മാപ്പിലാണ് ഇസ്രയേൽ സേന ഇന്ത്യൻ പ്രദേശത്തെ തെറ്റായി നൽകിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അടക്കം ടാഗ് ചെയ്തുകൊണ്ട് എക്‌സിലൂടെയായിരുന്നു പ്രതിഷേധങ്ങൾ. അതേസമയം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img