11:52am 11 November 2026
NEWS
ഐഡിയൽ ഇന്ത്യൻ സ്കൂൾ അലുമ്നി അസോസിയേഷൻ : 'Career Compass 2025'
28/09/2025  11:26 AM IST
nila
ഐഡിയൽ ഇന്ത്യൻ സ്കൂൾ അലുമ്നി അസോസിയേഷൻ : Career Compass 2025

 

ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂൾ അലുമ്നി അസോസിയേഷൻ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി  “Career Compass 2025” ശില്പശാല സംഘടിപ്പിച്ചു. കരിയർ അവസരങ്ങൾ, ഉയർന്ന വിദ്യാഭ്യാസ മാർഗങ്ങൾ, പ്രൊഫഷണൽ ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിലപ്പെട്ട അറിവുകൾ നൽകുകയെന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡേമുഖ്യാതിഥിയുമായും കീ നോട്ട് സ്പീക്കറുമായും പങ്കെടുത്തു. കരിയറിനെ ആസ്വാദനത്തോട് കൂട്ടിചേർക്കുന്നതിന്റെ പ്രാധാന്യം, പ്രതിബന്ധങ്ങൾ അതിജീവിക്കാൻ ശേഷി വളർത്തൽ, മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ അവസരങ്ങളെ സ്വീകരിക്കൽ എന്നീ വിഷയങ്ങൾ അദ്ദേഹം പ്രഭാഷണത്തിൽ പ്രാമുഖ്യത്തോടെ പങ്കുവെച്ചു.
വിവിധ മേഖലകളിലെ പ്രമുഖരും അലുമ്നിമാരും പങ്കെടുത്ത പാനൽ സെഷനിൽ
സി.എ. ശാനവാസ് ബാവ (പ്രസിഡന്റ്, ICBF) – ഫിനാൻസ് & ആഗോള അവസരങ്ങൾ,
ജംഷീർ ഹംസ (മാനേജിംഗ് ഡയറക്ടർ, Reyada Medical Center) – ഹെൽത്ത്‌കെയർ മാനേജ്മെന്റ്,
ഷാഹിൻ ബാക്കർ (ഇൻവെസ്റ്റർ & എന്റർപ്രണർ) – സംരംഭകത്വം,
മൊഹമ്മദ് അഷ്‌റഫ് (ഡയറക്ടർ, Noble International School) – വിദേശ വിദ്യാഭ്യാസവും സ്കോളർഷിപ്പുകളും,
ഫിറോസ് പി.ടി. (കരിയർ കോച്ച്) – വിദ്യാഭ്യാസവും കരിയർ പ്ലാനിംഗും എന്നീ വിഷയങ്ങളിൽ സംസാരിച്ചു.
ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഷെയ്ഖ് ഷമീം സാഹിബ് ചടങ്ങ് അധ്യക്ഷത വഹിച്ചു. 
സിവിൽ സർവീസ്, ഫിനാൻസ്, സംരംഭകത്വം, ഹെൽത്ത്‌കെയർ, വിദേശ വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ കരിയർ സാധ്യതകളാണ് പ്രധാനമായും അവതരിപ്പിച്ചത്.
 റോബിൻ എബ്രഹാം വർഗീസ് തന്റെ കരിയർ അനുഭവങ്ങൾ പങ്കുവെച്ചു. ഗിരി ശങ്കർ സ്വാഗതവും
 മുഹമ്മദ് സഹൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img