02:05am 13 November 2026
NEWS
ICSSR ഗവേഷണ ഗ്രാന്റ് കുസാറ്റിന് കൗമാരക്കാരുടെ ലൈഫ് സ്‌കിൽ വിദ്യാഭ്യാസ പഠനത്തിന് പിന്തുണ
17/03/2026  07:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ICSSR ഗവേഷണ ഗ്രാന്റ് കുസാറ്റിന് കൗമാരക്കാരുടെ ലൈഫ് സ്‌കിൽ വിദ്യാഭ്യാസ പഠനത്തിന് പിന്തുണ
HIGHLIGHTS

1 .Dr. Nisa James

2 .Dr. Aneeshkumar K P

3 .Dr. Fezeena Khadir

4 .Dr. Smarty P Mukundan

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) നൽകുന്ന 16 ലക്ഷം രൂപയുടെ മേജർ ഗവേഷണ ഗ്രാന്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിസ ജെയിംസ് നയിക്കുന്ന ഗവേഷണ സംഘത്തിന് ലഭിച്ചു.

സ്കൂൾ അടിസ്ഥാനത്തിലുള്ള ലൈഫ് സ്‌കിൽ വിദ്യാഭ്യാസവും മെന്ററിംഗ് സംവിധാനവും വഴി കൗമാരക്കാരിൽ ലഹരി ഉപയോഗവും മാനസിക-സാമൂഹിക വെല്ലുവിളികളും തടയുക എന്നതാണ് ഗവേഷണ പദ്ധതിയുടെ ലക്ഷ്യം. ഡോ. നിസ ജെയിംസ് പ്രോജക്ട് ഡയറക്ടറായ ഗവേഷണ സംഘത്തിൽ കണ്ണൂർ സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനീഷ് കുമാർ കെ. പി, കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. സ്മാർട്ടി പി. മുകുന്ദൻ, ഡോ. ഫെസീന ഖാദിർ എന്നിവർ ഉൾപ്പെടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img