08:49am 28 November 2026
NEWS
ഐ സി എസ് ഐ കൊച്ചി ചാപ്റ്റര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
27/11/2026  07:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഐ സി എസ് ഐ കൊച്ചി ചാപ്റ്റര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
HIGHLIGHTS

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐ സി എസ് ഐ) കൊച്ചി ചാപ്റ്റര്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയില്‍മഹിപാല്‍ റെഡ്ഡി സംസാരിക്കുന്നു.

കൊച്ചി: ഗിഫ്റ്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ പ്രൊഫഷണലുകള്‍ക്കും സാങ്കേതിക സേവനദാതാക്കള്‍ക്കുമുള്ള അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐ സി എസ് ഐ) കൊച്ചി ചാപ്റ്റര്‍ ഐ എഫ് എസ് സി ഐ സി എസ് ഐ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

'ഗിഫ്റ്റ്- ഐ എഫ് എസ് സിയില്‍ പ്രൊഫഷണലുകള്‍ക്കും സാങ്കേതിക സേവനദാതാക്കള്‍ക്കുമുള്ള അവസരങ്ങള്‍' എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്‌സ് അതോറിറ്റി  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഹിപാല്‍ റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ഐ എഫ് എസ് സിയിലെ ചീഫ് ജനറല്‍ മാനേജര്‍ സത്യരാജ് വിഷയാവതരണം നടത്തി. 

ഗിഫ്റ്റ്- ഐ എഫ് എസ് സിയില്‍ പ്രൊഫഷണലുകള്‍ക്കും സാങ്കേതിക സേവനദാതാക്കള്‍ക്കുമുള്ള വിവിധ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഐ സി എസ് ഐ കൊച്ചി ചാപ്റ്റര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്വാതി ഭോജക് സ്വാഗതവും ചാപ്റ്ററിന്റെ മുന്‍ ചെയര്‍മാന്‍ ജിനു മാത്തൻ നന്ദിയും പറഞ്ഞു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img