08:10pm 11 November 2026
NEWS
ഐ സി എസ് ഐ ബെസ്റ്റ് ചാപ്റ്റര്‍ പുരസ്‌ക്കാരം കൊച്ചി ചാപ്റ്ററിന്
07/11/2025  04:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഐ സി എസ് ഐ ബെസ്റ്റ് ചാപ്റ്റര്‍ പുരസ്‌ക്കാരം കൊച്ചി ചാപ്റ്ററിന്
HIGHLIGHTS

കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ 2024ലെ മികച്ച ഗോള്‍ഡ് ഗ്രേഡ് ചാപ്റ്റര്‍ പുരസ്‌ക്കാരം മുന്‍ ചെയര്‍മാന്‍ നിഖില്‍ ജോര്‍ജ്ജ് പിന്റോയും എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുമിതാ സുവിനും ചേര്‍ന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനനാഥ് അര്‍ലേക്കറില്‍ നിന്നും ഏറ്റുവാങ്ങുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ സെക്രട്ടറി ആശിഷ് മോഹന്‍, പ്രസിഡന്റ് ധനഞ്ജയ് ശുക്ല, പവന്‍ ചാണ്ടക്ക്, ദ്വാരകനാഥ് ചെന്നൂര്‍ തുടങ്ങിയവര്‍ സമീപം.

 

കൊച്ചി: കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ 2024ലെ വിവിധ ദേശീയ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ചാപ്റ്ററുകളില്‍ നിന്നും പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോള്‍ഡ് ഗ്രേഡ് ചാപ്റ്ററായി കൊച്ചി ചാപ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി നാലാം തവണയാണ് ഐ സി എസ് ഐ കൊച്ചി ഈ പുരസ്‌ക്കാരം നേടുന്നത്. ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ 2024ലെ കൊച്ചി ചാപ്റ്റര്‍ ചെയര്‍മാനായിരുന്ന നിഖില്‍ ജോര്‍ജ്ജ് പിന്റോയും ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുമിതാ സുവിനും ചേര്‍ന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനനാഥ് അര്‍ലേക്കറില്‍ നിന്നും പ്രശസ്തി ഫലകവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ പ്രസിഡന്റ് ധനഞ്ജയ് ശുക്ല, സെക്രട്ടറി ആശിഷ് മോഹന്‍, പവന്‍ ചാണ്ടക്ക്, ദ്വാരകനാഥ് ചെന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ കമ്പനി സെക്രട്ടറി കോഴ്‌സ് ഫുള്‍ടൈം ക്ലാസുകള്‍ നടത്തുന്ന ക്യാംപസ് കൊച്ചി ചാപ്റ്ററിലാണ് പ്രവര്‍ത്തിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img