02:34pm 13 November 2025
NEWS
ഐ സി എഫ് പ്രവർത്തനം ശ്ലാഘനീയം - കർണ്ണാടക സ്പീക്കർ യൂ ടി ഖാദർ
13/11/2025  11:59 AM IST
nila
ഐ സി എഫ് പ്രവർത്തനം ശ്ലാഘനീയം - കർണ്ണാടക സ്പീക്കർ യൂ ടി ഖാദർ

ഗൾഫ് രാഷ്ട്രങ്ങളിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന  ആയിരക്കണക്കായ  പ്രവാസികൾ  നേരിടുന്ന  സാമൂഹിക സാമ്പത്തിക സാന്ത്വന മേഖലകളിലെ      പ്രശ്നങ്ങളിന്മേലുള്ള  ഐ സി എഫ് ന്റെ ഇടപെടൽ വളരെ ശ്ലാഘനീയമാണെന്നു കർണാടക സ്പീക്കർ യു ടി ഖാദർ അഭിപ്രായപ്പെട്ടു . ജി സി രാഷ്ട്രങ്ങളിനിന്നു  പ്രസിദ്ധീകരിക്കുന്ന ഏക മലയാള മാസികയായ പ്രവാസിവായനയുടെ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ഐ സി എഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ അദ്ദേഹത്തെ ഐ സി എഫ്  നാഷണൽ ജനറൽ സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി , ഹ്യുമൻ റിസോഴ്‌സ് ഡവലപ്മെന്റ് ഡയറക്ടറേറ്റു ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി , മോറൽ എഡ്യൂക്കേഷൻ സെക്രട്ടറി ഫഖ്‌റുദ്ധീൻ പെരിങ്ങോട്ടുകര  , മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട തുടങ്ങിയവർ സന്ദർശിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img