
ദോഹ: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നോർത്ത് സെൻട്രൽ ICF-ന്റെ മൂന്ന് ഡിവിഷൻ കേന്ദ്രങ്ങളിലും ആവേശഭരിതമായി നടന്നു.ഉച്ചയ്ക്ക് 12.30ന് ഉം സലാലിൽ നടന്ന പരിപാടി ഖത്തർ മാപ്പിള കലാ അക്കാദമി പ്രതിനിധി ഷഫീർ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. മദീന ഖലീഫയിൽ KCF എഡ്യുക്കേഷൻ വിംഗ് ചെയർമാൻ ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫിയും അൽ ഖോറിലെ നോർത്ത് സ്റ്റാർ കിൻ്റർഗാർട്ടനിൽ നടന്ന സെഷൻ ചെമ്പൻ ശംസുദ്ദീൻ (KMCC) സാഹിബും ഉദ്ഘാടനം നിർവഹിച്ചു. സുഹൈൽ കുറ്റ്യാടി, ഹബീബ് അഹ്സനി, ശംസുദ്ദീൻ IP, നൗഫൽ ലത്വീഫി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സന്ദേശ പ്രഭാഷണങ്ങൾ നടത്തി.
രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ പൂർവ്വികർ നടത്തിയ ത്യാഗങ്ങളെയും പോരാട്ടവീര്യങ്ങളെയും പുതുതലമുറയ്ക്ക് പകർന്നു നൽകേണ്ടതിന്റെ ആവശ്യകതയെ പ്രഭാഷകർ ഊന്നിപ്പറഞ്ഞു. ഐക്യവും സഹകരണവുമെന്ന ആയുധങ്ങളോടെ മുന്നേറുമ്പോഴേ രാജ്യത്ത് ഉയർന്ന് വരുന്ന വർഗ്ഗീയതയും സാമ്പത്തിക അസമത്വവും ഇല്ലാതാക്കാൻ സാധിക്കൂ. അതുവഴി യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ആത്മാവ് സാക്ഷാത്കരിക്കാമെന്ന സന്ദേശവും പരിപാടികളിൽ കൈമാറി.
ഡിവിഷൻ ICF പ്രസിഡൻ്റുമാരായ സജീർ സഖാഫി, സുലൈമാൻ സഖാഫി, മുഹമ്മദ് മുസ്ലിയാർ എന്നിവർ വിവിധയിടങ്ങളിൽ പരിപാടികൾ നിയന്ത്രിച്ചു. ശൗക്കത്ത് സഖാഫി, സിദ്ദീഖ് ഹാജി, അബ്ദു റസാഖ് മുസ്ലിയാർ, ശംസുദ്ദീൻ അസ്ഹരി, IP ഹമീദ്, ശംസുദ്ദീൻ അസ്ഹരി, അശ്റഫ് വെളിയങ്കോട്, ഹുസൈൻ വട്ടപ്പാറ, ഷാഫി ലത്വീഫി, നവാസ് സുലൈമാൻ, റഊഫ് മാട്ടൂൽ എന്നിവർ സംബന്ധിച്ചു. നജീബ് കാളാച്ചാൽ സ്വാഗതവും ശിഹാബുദ്ദീൻ നന്ദിയും അറിയിച്ചു.











