06:57pm 30 October 2026
NEWS
ഖത്തറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ സി എഫ് ഖത്തർ എക്സലൻസി അവാർഡ് നൽകി ആദരിച്ചു
18/06/2025  05:18 AM IST
nila
ഖത്തറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ സി എഫ് ഖത്തർ എക്സലൻസി അവാർഡ് നൽകി ആദരിച്ചു

ഖത്തറിലെ വിവിധ കലാലയങ്ങളിൽ നിന്നു 2025 അദ്ധ്യേന വർഷത്തിൽ CBSE:  10 , 12 , ക്‌ളാസുകളിൽ നിന്ന് ഏറ്റവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എക്‌സലൻസി അവാർഡുകളും സർഫിക്കറ്റുകളും നൽകി ഖത്തർ നാഷണൽ ഐ സി എഫ് ആദരിച്ചു . CBSE XII സയൻസ് ക്‌ളാസിൽ നിന്നും 491 /500, 98.2 % മാർക്കു നേടി ഒന്നാം സ്ഥാനത്തിന് അർഹത നേടിയ MES ഇന്ത്യൻ സ്കൂൾ വിദ്യാര്ത്ഥിനി അനീന മരിയാ കുരിയാക്കോസ് , 488 /500, 97.6 % മാർക്കു നേടിയ ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥി ത്യാഗരാജൻ മാണിക്കാം എന്നിവർക്ക് നോർക്ക റൂട്ട് ഡയറക്ടർ സി വി റപ്പായി എക്സല്ലൻസി അവാർഡും സര്ടിഫിക്കറ്റും നൽകി ആദരിച്ചു .  XII ആം ക്ലാസ് കൊമേഴ്‌സിൽ ഉന്നത വിജയം നേടിയ MES ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ   മലീഹ മുംതാസ് നജീബ് ( 487 /500, 97.4 % ), റിസ്വിൻ മാത്യു വിൽസൺ ( 487 /500, 97.2% ) ,  ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥി രക്ഷണ മഹേശ്വരൻ ( 487 /500, 97.4% ) എന്നിവർക്ക്  ഐ സി ബി എഫ് സെക്രട്ടറി ദീപക് ഷെട്ടി അവാർഡുകൾ നൽകി  . CBSE XII ഹ്യുമാനിറ്റീസ് ഒന്നാം സ്ഥാനക്കാരായ ജിയാ മാറിയ ജൂഡി (482 /500, 96.4% -  MES ഇന്ത്യൻ സ്കൂൾ ) രണ്ടാം സ്ഥാനത്തിന് അർഹത നേടിയ ലക്ഷ്മി സതീശൻ ( 480 /500, 96 % - ബിർള പബ്ലിക് സ്കൂൾ ) എന്നിവർക്ക്   ലോക കേരള സഭ മെമ്പർ അബ്‌ദു റൗഫ് കൊണ്ടോട്ടി അവാർഡുകൾ നൽകി . CBSE പത്താം തരം വിജയികളായ റിതേഷ് വർധൻ റെഡ്‌ഡി കഞ്ചുള ( 498/500, 99.6%, DPS മോഡേണ് ഇന്ത്യൻ സ്കൂൾ ) അദീബ് അയ്യൂബ് കൊയ്‌ലോത് ( 495/600, 99%, MES ഇന്ത്യൻ സ്കൂൾ ) , ഗുർഷൻ സിംഗ് (495/600, 99%,  രാജഗിരി പബ്ലിക് സ്കൂൾ ) , ആദർശ് അനിൽ , നാസ അബ്ദുൽ മനാഫ് (484/500, 98.8%, ഐഡിയൽ ഇന്ത്യൻ സ്കൂൾ ) , ആഞ്ചൽ സാബു  , ഫായിസാ സലാം ((484/500, 98.8%,  ബിർള പബ്ലിക് സ്കൂൾ ) എന്നി വിദ്യാർത്ഥികൾക്ക്  , ഐ സി എഫ് ഇന്റർനാഷണൽ പ്ലാനിംഗ്‌ബോർഡ് വൈസ് ചെയർമാൻ അബ്ദുൽ കരീം ഹാജി മേമുണ്ട , ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ , എന്നിവർ അവാർഡുകൾ നൽകി .  ഐ സി എഫ് - എച് ആർ ഡി ഡെപ്യൂട്ടി പ്രസിഡണ്ട് അബ്ദുൽ സലാം ഹാജി യുടെ അദ്യക്ഷതയിൽ നോർക്ക റൂട്ട് ഡയറക്ടർ സി വി റപ്പായി യോഗം ഉത്ഘാടനം ചെയ്തു . ഡോ. ബഷീർ പുത്തൂപ്പാടം , ആർ എസ സി നാഷണൽ സെക്രട്ടറി സലിം കുറുകത്താണി എന്നിവർ ജേതാക്കൾക്ക് ആശംസകൾ നേർന്നു . എഡ്യൂക്കേഷൻ സെക്രട്ടറി ഡോ. അബ്ദുൽ ഹമീദ് എഞ്ചിനീയർ സ്വാഗതവും പി വി സി അബ്ദുറഹിമാൻ നന്ദിയും രേഖപ്പെടുത്തി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img