10:50pm 07 September 2026
NEWS
പതിനഞ്ചുകാരനുമായുള്ള ബന്ധത്തിൽ കുഞ്ഞ് ജനിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി രാജിവച്ചു
22/03/2025  02:35 PM IST
nila
പതിനഞ്ചുകാരനുമായുള്ള ബന്ധത്തിൽ കുഞ്ഞ് ജനിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി രാജിവച്ചു

ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി ആസ്തിൽദൂർ ലോവ തോർസ്ഡോട്ടിർ രാജിവെച്ചു. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് പതിനഞ്ചുകാരനുമായുള്ള ബന്ധത്തിൽ തനിക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നെന്ന വെളിപ്പെടുത്തൽ വിവാദമായതോടെയാണ് മന്ത്രി രാജിവെച്ചത്. സർക്കാരിന്റെ സമാധാന പൂർണമായ പ്രവർത്തനം ഉറപ്പാക്കാനാണ് രാജിവെക്കുന്നതെന്ന് അവർ വ്യക്തമാക്കി. പാർലമെന്റം​ഗമായി തുടരാൻ ആ​ഗ്രഹമുണ്ടെന്നും  ആസ്തിൽദൂർ ലോവ തോർസ്ഡോട്ടിർ വ്യക്തമാക്കിയിട്ടുണ്ട്.  

 ഐസ്ലാൻഡിലെ പ്രമുഖ മാധ്യമമായ വിസിറിന് നൽകിയ അഭിമുഖത്തിലായിരുന്നു തനിക്ക് 22 വയസുള്ളപ്പോൾ പതിനഞ്ചുകാരനുമായി പ്രണയത്തിലായെന്ന് മന്ത്രി വെളിപ്പെടുത്തിയത്. ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായെന്നും കുഞ്ഞിന് ഒരു വയസാകുന്നത് വരെ കാമുകൻ തനിക്കൊപ്പമുണ്ടായിരുന്നു എന്നുമായിരുന്നു ആസ്തിൽദൂർ ലോവ തോർസ്ഡോട്ടിർ പറഞ്ഞത്. 

വെളിപ്പെടുത്തൽ ദേശീയ തലത്തിൽ വളറെ പെട്ടെന്ന് വൻ വിവാദമായി. ഇതോടെയാണ് മന്ത്രിസ്ഥാനം രാജിവെക്കാൻ അമ്പത്തെട്ടുകാരിയായ ആസ്തിൽദൂർ ലോവ തോർസ്ഡോട്ടിർ തയ്യാറായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img