09:41am 11 November 2026
NEWS
ബുധനാഴ്ച ഫിയസ്റ്റയിൽ ഐ.സി.സി.വനിതാ ഫോറം ഓണാഘോഷം
14/09/2025  09:32 AM IST
nila
ബുധനാഴ്ച ഫിയസ്റ്റയിൽ ഐ.സി.സി.വനിതാ ഫോറം ഓണാഘോഷം

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രതിവാര കലാവിരുന്നായ ബുധനാഴ്ച ഫിയസ് റ്റയിൽ   ഐ സി സി വനിതാ ഫോറം ഓണm സന്ധ്യ സംഘടിപ്പിച്ചു. ഐ.സി.സി. അശോക ഹാളിൽ  നടന്ന ആഘോഷപരിപാടിയിൽ
 കേരളത്തിന്റെ കലാസാംസ്കാരികപmരിപാടികൾഅരങ്ങുണർത്തി. ICC അനുബന്ധ സംഘടനകളും കലാ കേന്ദ്രങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വാദകവിസ്മയമായി.
ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ച പരിപാടിവനിതാ ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ ഉദ്ഘാടനം ചെയ്തു.ഡോ : മനീഷ വൈഭവ്ടണ്ടാലെമുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സാന്നിധ്യം വഹിച്ചുകൊണ്ട് സംസാരിച്ച ഇന്ത്യൻ എംബസിയിലെm കൗൺസിലറും (Head of Chancery and Consular) ആയ ഡോ. വൈഭവ് എ. ടണ്ടാലെഐ.സി.സി.യുടെ കലാ-സാമൂഹികp പ്രവർത്തനങ്ങളെ പ്രശംസിച്ചു.യു.എൻ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക്ക് (SDSN) പ്രോഗ്രാമിന് കീഴിൽ Global Schools Advocate ആയി തെരഞ്ഞെടുക്കപ്പെട്ട
മോൾസി മാത്യുവിനെ ചടങ്ങിൽആദരിച്ചു.
ഐ.സി.സി. സെക്രട്ടറി പ്രദീപ് പിള്ള  സ്വാഗതവും 
ഐ.സി.സി. സെക്രട്ടറി അഫ്സൽ അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
പ്രേമ സരത് അവതാരകയായിരുന്നു.  ഐ.സി.സി. വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനാ പ്രസിഡന്റുമാർ, വിവിധ കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികൾ എന്നിവർ  പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img