05:30am 30 October 2026
NEWS
ഐസിസി ബുധനാഴ്ച ഫിയസ്റ്റ
20/06/2025  02:14 PM IST
nila
ഐസിസി ബുധനാഴ്ച ഫിയസ്റ്റ

ദോഹ:ഇന്ത്യൻ കലയും സംസ്‌കാരവും ആഘോഷിക്കുന്നഇന്ത്യൻ കൾച്ചറൽ സെൻ്ററിന്റെ പ്രതിവാര സാംസ്‌കാരിക പരിപാടിയായ ‘ഐസിസി ബുധനാഴ്ച ഫിയസ്റ്റ’
 ഖത്തറിലെ വിവിധ ഐസിസി എഒകളിലെയും കലാകേന്ദ്രങ്ങളിലെയും പ്രതിഭകൾ വിവിധ കലാവിരുന്നുകൾ സംഘടിപ്പിച്ചു. ഐസിസി പ്രസിഡൻ്റ്  എ.പി.മണികണ്ഠൻ അധ്യക്ഷതവഹിച്ചചടങ്ങിൽഐസിസിയുടെ അനുബന്ധ സംഘടനകളായ മഹാരാഷ്ട്ര മണ്ഡൽ, ഖത്തർ, ബില്ലവാസ് ഖത്തർ എന്നീ സംഘടനകളുടെ പ്രസിഡൻ്റുമാരായ  ഉഷാ പാട്ടീലിനേയും, അപർണ ശരത്തിനെയും ആദരിച്ചു.
ഐസിസി വൈസ് പ്രസിഡൻ്റ് ശ്രീ.ശന്തനു ദേശ്പാണ്ഡെ, ഐ.സി.സി ജനറൽ സെക്രട്ടറി 
ഏബ്രഹാം കെ.ജോസഫ്, ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡൻ്റുമാർ, കമ്മ്യുണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഐസിസി സെക്രട്ടറി അഫ്സൽ അബ്ദുൾ മജീദ് സ്വാഗതവും ഐസിസി എച്ച്ആർ, അഡ്മിൻ & കോൺസുലർ മേധാവി രാകേഷ് വാഗ് നന്ദിയും പറഞ്ഞു.സിരിഷഅവതാരകയായിരുന്നു

ഐ സി സി ബുധനാഴ്ചഫിയസ്റ്റ
05/12/2025  12:39 PM IST
nila
ഐ സി സി ബുധനാഴ്ചഫിയസ്റ്റ

 

ദോഹ : ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ
പ്രതിവാരകലാവിരുന്നായ
ബുധനാഴ്ചഫിയസ്റ്റയിൽ
 തെലുങ്ക് കലാ സമിതിയുമായി സഹകരിച്ച് വിവിധ കലാപരിപാടികൾ
നടത്തി. ഐസിസി അശോക ഹാളിൽ നടന്ന ‘ബുധനാഴ്ച ഫിയസ്റ്റ’യിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ വൈവിധ്യത്തെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി.
ഐസിസി കൾച്ചറൽ ഹെഡ് നന്ദിനി അബ്ബഗൗണിപരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയിലെ കൗൺസിലർ (ചാൻസറി, കോൺസുലർ മേധാവി) ഡോ. വൈഭവ് എ. ടണ്ടലെ മുഖ്യാതിഥിയായിരുന്നു. ഐസിസി പ്രസിഡന്റ്  എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു.  ഐസിസിയുമായി
ചടങ്ങിൽ
TRAQ, തെലങ്കാന ജാഗ്രതി ഖത്തർ എന്നിവയുടെ പ്രസിഡന്റുമാരായ  ജയപാൽ മാധവൻ,
പ്രവീണ ലക്ഷ്മി ഗന്ത എന്നിവരെ  ആദരിച്ചു.
ഐസിസി അഫിലിയേഷൻ ഹെഡ്  രവീന്ദ്ര പ്രസാദ് സ്വാഗതവും
ടികെഎസ് പ്രസിഡന്റ് സത്യനാരായണ റെഡ്ഡി നന്ദിയും പറഞ്ഞു. 
അദിതിഅവതാരകയായിരുന്നു.ഐസിബിഎഫ് പ്രസിഡന്റ്  ഷാനവാസ് ബാവ, ഐഎസ്‌സി പ്രസിഡന്റ്  ഇ.പി. അബ്ദുറഹ്മാൻ, ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, മുതിർന്ന കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയിൽ സാന്നിധ്യംവഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img