
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ കലയും സംസ്കാരവും ആഘോഷിക്കുന്ന പ്രതിവാര സാംസ്കാരിക പരിപാടിയായ ‘ഐസിസി ബുധനാഴ്ച ഫിയസ്റ്റ’ യിൽ
ഐസിസി എഒകളും കലാ കേന്ദ്രങ്ങളും വിവിധ കലാ വിരുന്നുകൾഅവതരിപ്പിച്ചു. ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽതായ്‌വാനിലെ തായ്‌പേയിൽ നടന്ന വേൾഡ് മാസ്റ്റേഴ്‌സ് ഗെയിംസിൽ പുരുഷന്മാരുടെ 35 വയസ്സിനു മുകളിലുള്ള ഹാൻഡ്‌ബോൾ വിഭാഗത്തിൽ വെങ്കല മെഡൽ ജേതാക്കളായ സജി ശ്രീകുമാരൻ, ശ്യാം ശിവാജി, നവാസ് മുഹമ്മദ് എന്നിവരെ ആദരിച്ചു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഐ സി സി അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഐസിസി അഫിലിയേഷൻ മേധാവി രവീന്ദ്ര പ്രസാദ് സ്വാഗതവുംഐസിസി ഇൻ-ഹൗസ് ആക്ടിവിറ്റീസ് മേധാവി വെങ്കപ്പ ഭാഗവതുലയുടെ നന്ദിയും പറഞ്ഞു.പ്രേമ അവതാരക യായിരുന്നു.











