
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) സംഘടിപ്പിച്ചു വരുന്ന പ്രതിവാരകലാ സാംസ്‌കാരിക വിരുന്നായ 'വെനസ്ഡേ ഫിയസ്റ്റ'യുടെ ഭാഗമായി ഐസിസി–തപസ്യ നൃത്ത വിദ്യാർത്ഥികളുടെ ഭരതനാട്യം അരങ്ങേറി. ഐസിസി അശോക ഹാളിൽ നടന്ന പരിപാടി
ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ സമ്പന്നമായ പൈതൃകവും കാലാതീതമായ സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഐസിസി സാംസ്കാരിക വിഭാഗം മേധാവി നന്ദിനി അബ്ബഗൗണി അതിഥികൾക്കും കാണികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭാരതീയ കലകളെയും ക്ലാസിക്കൽ നൃത്തപരമ്പരകളെയും സംരക്ഷിക്കുന്നതിലും വളർത്തിയെടുക്കുന്നതിലും വിദ്യാർത്ഥികളും അവരുടെ അധ്യാപകരും കാണിക്കുന്ന സമർപ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു.
ഐബിപിസി വൈസ് പ്രസിഡന്റ് എഞ്ചിനീയർ അബ്ദുൾ സത്താർ, എഞ്ചിനീയേഴ്‌സ് ഓസ്‌ട്രേലിയ ഡെപ്യൂട്ടി പ്രസിഡന്റ് എഞ്ചിനീയർ രവീന്ദർ സസോൺ എന്നിവർ സാന്നിധ്യം വഹിച്ചു.
ഐസിസി–തപസ്യ നൃത്ത പരിശീലക സൗമി ശ്രീജി നന്ദി പറഞ്ഞു.











