
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി)പ്രതിവാരകലാസംസ്ക്കാരിക വിരുന്നായ ബുധനാഴ്ച ഫിയസ്റ്റയിൽ
തമിഴർ പെരവൈയുമായി ചേർന്ന് 'മണ്ണിൻ മൊഴി'
അരങ്ങേറി.
ഐ.സി.സി അശോക ഹാളിൽ നടന്ന കലാവിരുന്ന് തമിഴ് സംസ്കാരത്തിന്റെ ഭംഗിയും പാരമ്പര്യവും നിറഞ്ഞ കലാപ്രകടനങ്ങളിലൂടെ പരിപാടി ശ്രദ്ധേയമായി.
ഐ.സി.സി പ്രസിഡന്റ് എ. പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു. വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാംസ്കാരിക ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും പ്രാധാന്യംഅദ്ദേഹം ചൂണ്ടിക്കാട്ടി.
സയൻസ് ഇന്ത്യ ഫോറം ഖത്തർ പ്രസിഡന്റ് ശ്രീനിവാസ്, ചാലിയാർ ദോഹ പ്രസിഡന്റ് സിദ്ദീക്ക് സി.ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഐ.സി.സി അഫിലിയേഷൻ ഹെഡ് രവീന്ദ്ര പ്രസാദ് സ്വാഗതവും വിദ്യ സെൽവി നന്ദിയും പറഞ്ഞു.
ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, മാനേജിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, മുതിർന്ന സമൂഹാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സാന്തിനിഅവതാരകയായിരുന്നു.











