08:04am 13 November 2026
NEWS
ശിശുദിനാഘോഷനിറവിൽ ഐ സി സി ബുധനാഴ്ച ഫിയസ്റ്റ
14/11/2025  05:32 PM IST
nila
ശിശുദിനാഘോഷനിറവിൽ ഐ സി സി ബുധനാഴ്ച ഫിയസ്റ്റ

 

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രതിവാര കലാവിരുന്നായ ബുധനാഴ്ച ഫിയസ്റ്റയിൽ
ശിശുദിനാഘോഷ പരിപാടിൾഅരങ്ങു ണർത്തി.
ഐ സി സി അശോക ഹാളിൽനടന്ന പരിപാടിയിൽ ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വൈവിധ്യങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.ഐസിസി കലാസാംസ്കാരിക വിഭാഗം മേധാവി നന്ദിനി അബ്ബഗൗണിആഘോഷപരിപാടികൾ ഉദ്ദ്ഘാടനംചെയ്തു.ഇന്ത്യ എംബസിയിലെ കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി & കോൺസുലർ) ഡോ. വൈഭവ് എ. ടണ്ടാലെ ചടങ്ങിൽമുഖ്യാതിഥിയായിരുന്നു.ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളുടെ ദിനത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിൽ സമന്വയം ഖത്തർ പ്രസിഡണ്ട് കുനാൽ സിംഗ് ദാബിയെയും, ഖത്തർ തമിഴർ സംഘം പ്രസിഡണ്ട് മുനിയപ്പൻ എസിനെയും അനുമോദിച്ചു.ഐസിസി അഫിലിയേഷൻ ഹെഡ് രവീന്ദ്ര പ്രസാദ് സ്വാഗതവും ഐസിസി ഫിനാൻസ് ഹെഡ് ബിസ്വജിത് ബാനർജിനന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img