09:36am 09 November 2026
NEWS
കലയുടെ പ്രതിവാര വിരുന്നൊരുക്കി ഐസിസി ബുധനാഴ്ച ഫിയസ്റ്റ
19/04/2025  01:27 PM IST
nila
കലയുടെ പ്രതിവാര വിരുന്നൊരുക്കി ഐസിസി ബുധനാഴ്ച ഫിയസ്റ്റ

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ  പ്രതിവാര സാംസ്കാരിക പരിപാടി ‘ഐസിസി ബുധനാഴ്ച ഫിയസ്റ്റ’ വൈവിധ്യ മാർന്നകലാ പരിപാടികളോടെ അരങ്ങേറി.ഇന്ത്യൻ കലയും സംസ്കാരവും ആഘോഷിക്കുന്ന
പ്രതിവാര കലാ വിരുന്നിൽ ഖത്തറിലെ വിവിധ ഐസിസി എഒകളും കലാ കേന്ദ്രങ്ങളുംവൈവിധ്യ മാർന്ന കലാവിരുന്നുകൾ അവതരിപ്പിച്ചു. ഐസിസി പ്രസിഡന്റ്  എ.പി. മണികണ്ഠൻ അധ്യക്ഷവഹിച്ച ചടങ്ങിൽ
 ഐസിസി വൈസ് പ്രസിഡന്റ്  ശാന്തനു ദേശ്പാണ്ഡെ പരിപാടി ഉദ്ഘാടനം ചെയ്തു.
 ഐസിസിയുമായി ബന്ധപ്പെട്ട പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറത്തിന്റെയും പയ്യന്നൂർ സൗഹൃദ വേദിയുടെയും പ്രസിഡന്റുമാരായ ചന്ദ്ര മോഹനനെയും, സതീശൻ കോളിയാട്ടിനെയുംചടങ്ങിൽ ആദരിച്ചു.
ഐസിസി ഇൻ-ഹൗസ് ആക്ടിവിറ്റീസ് മേധാവി വെങ്കപ്പഭാഗവതുലസ്വാഗതവുംഐസിസി ഫിനാൻസ് മേധാവി  ബിശ്വജിത്ത് ബാനർജി നന്ദിയും പറഞ്ഞു. ജയശ്രീ സുരേഷ്അവതാരകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img