
ദോഹ: ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ICC) പ്രതിവാര കലാവിരുന്ന് ‘വെനസ്ഡേ ഫിയസ്റ്റ’ നൃത്യാഞ്ജലി ഇന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും ഉജ്ജ്വലമായ ആഘോഷമായി മാറി. ബുധനാഴ്ച ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ വിവിധ കമ്മ്യൂണിറ്റി സംഘടനകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതായിരുന്നു.ചടങ്ങിൽ
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു
സമൂഹത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഐസിസി അഫിലിയേറ്റഡ് സംഘടനകളായ ഓണാട്ടുകര പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സുമേഷ് കുമാർ, പയ്യന്നൂർ സൗഹൃദ വേദി ഖത്തർ പ്രസിഡന്റ് ശ്രീജീവ് സി.കെ. എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഐസിസി അഡൈ്വസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബു രാജൻ, ഐബിപിസി വൈസ് പ്രസിഡന്റ് അബ്ദുൾ സത്താർ, ഐസിസി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, വിവിധ അഫിലിയേറ്റഡ് സംഘടനാ പ്രതിനിധികൾ, കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഐസിസി ഇൻ-ഹൗസ് ആക്റ്റിവിറ്റീസ് ഹെഡ് വെങ്കപ്പ ഭഗവതുല സ്വാഗതവും
ഐസിസി എച്ച്ആർ, അഡ്മിൻ ആൻഡ് കോൺസുലർ ഹെഡ് രാകേഷ് വാഗ് നന്ദിയും പറഞ്ഞു. പൂജ അവതാരകയായിരുന്നു










