
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) ഊഷ്മളമായ സ്വീകരണം നൽകി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് അംബാസഡറെ സന്ദർശിച്ചത്. ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഖത്തറിലെ നയതന്ത്ര സേവനത്തിലേക്ക് പ്രവേശിക്കുന്ന അംബാസഡർക്ക് ഐ.സി.സി ഭാരവാഹികൾ ആശംസകൾ നേരുകയും അദ്ദേഹത്തിന്റെ കാലാവധി വിജയകരവും സഫലവുമാകട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്തു. ഡോ. കെ. ശ്രീകർ റെഡ്ഡിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള സുദൃഢമായ സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുമെന്ന് ഐ.സി.സി നേതൃത്വം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ പുതിയ ഔദ്യോഗിക ദൗത്യത്തിന് എല്ലാവിധ പിന്തുണയും വിജയങ്ങളും നേരുന്നതായി സംഘാടകർ അറിയിച്ചു.










