03:32pm 28 October 2026
NEWS
ഐ സി സി കേരളപ്പിറവി ദിനാഘോഷം നവംബർ 1-ന് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ : ഗായകൻ ജി. വേണുഗോപാൽ മുഖ്യാതിഥി


28/10/2026  01:30 PM IST
nila
ഐ സി സി കേരളപ്പിറവി ദിനാഘോഷം നവംബർ 1-ന് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ : ഗായകൻ ജി. വേണുഗോപാൽ മുഖ്യാതിഥി

 

ദോഹ:ഇന്ത്യൻ കൾചറൽ സെന്റർ (ICC) സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷം നവംബർ 1-ന് (ഞായറാഴ്ച) ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടിയിൽ കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രമുഖ ഗായകനുമായ ജി. വേണുഗോപാൽ മുഖ്യാതിഥിയായി പങ്കെടുക്കും.ഐ.സി.സി, മലയാളം അസോസിയേഷനുകളുമായി സഹകരിച്ചാണ് ഈ വർണാഭമായ ചടങ്ങ് ഒരുക്കുന്നത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.  
​കേരളീയ കലകളും സാംസ്കാരിക വിരുന്നുകളും കോർത്തിണക്കിക്കൊണ്ട് നടത്തുന്ന ഈ മഹാസംഗമത്തിലേക്ക് ഖത്തറിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img