
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധസംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) ഐ.സി.സി മലയാള സാഹിത്യ ക്ലബ്ബിന്റെയും മലയാളി അസോസിയേഷനുകളുടെയുംസഹകരണത്തോടെ നവംബർ 1-ന് ശനിയാഴ്ച കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുമെന്ന്
ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേരള പിറവി ദിനത്തിൽ
വൈകുന്നേരം 7 മണിമുതൽ ഐ.സി.സി അശോക ഹാളിൽ അരങ്ങേറുന്ന ആഘോഷ പരിപാടിയിൽ പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാർ ശരത്‌ചന്ദ്ര വർമ്മ മുഖ്യാതിഥിയായി പങ്കെടുക്കും.
കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തെയും കലാസാംസ്കാരിക പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ചെണ്ടമേളം, മറ്റു കലാപ്രകടനങ്ങൾ എന്നിവയോടൊപ്പംപ്രശസ്ത ഇടയ്ക്കാ വാദകനും സംഗീത അധ്യാപകനുമായ
ഡോ: തൃശ്ശൂർ കൃഷ്ണകുമാർ
സോപാന സംഗീതം അവതരിപ്പിക്കും.
നാട്ടിൻപുറങ്ങളുടെ രുചികൾ പങ്കുവെക്കുന്ന കേരള ഫുഡ് ഫെസ്റ്റിവൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കേരള തീംഅടിസ്ഥാനമാക്കിയുള്ള റീൽസ് മേക്കിങ് മത്സരം, കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയം, സാഹിത്യം, സിനിമ, കലാരൂപങ്ങൾ എന്നിവയെ ആസ്പദമാക്കിയ ക്വിസ് മത്സരങ്ങൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. വിജയികൾക്ക് വേദിയിൽ സമ്മാനങ്ങൾ നൽകും.
ഐ.സി.സി അനുബന്ധമായ 52 മലയാളി സംഘടനകളുടെ സജീവ പങ്കാളിത്തത്തോടെയാണ് ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്.കേരളപിറവിആഘോഷം
ഖത്തർ മലയാളികളുടെ ഓർമ്മകളിൽ നിലനിൽക്കുന്ന അനുഭവമാക്കുന്നതി നുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർപറഞ്ഞു.
ഐ.സി.സി അശോക ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഉപദേശകസമിതി ചെയർമാൻ പി.എൻ. ബാബുരാജൻ, സെക്രട്ടറി പ്രദീപ് പിള്ള, വൈസ് പ്രസിഡന്റ് ശാന്തനു സി. ദേശ്പാണ്ഡെ, ഭാരവാഹികളായ വേങ്കപ്പ ഭാഗവതുല, രവീന്ദ്ര പ്രസാദ് സുബ്രഹ്മണ്യം, നന്ദിനി അബ്ബഗൗണി, ബിസ്വജിത് മനോജ് മുഹൻ ബാനർജി, അഫ്സൽ അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.











