06:35pm 09 November 2026
NEWS
ഐ സി സി ഇന്ത്യൻ കാർണിവലിന് നാളെ കൊടിയേറും
14/05/2025  09:24 AM IST
nila
ഐ സി സി ഇന്ത്യൻ കാർണിവലിന് നാളെ കൊടിയേറും

ദോഹ: ഐസിസി കാർണിവലിന് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നാളെ കൊടിയേറും രണ്ടു ദിവസങ്ങളിലായി നടക്കുന്ന കാർണിവലിന്റെ ഔദ്യോഗിക ഉത്ഘാടനം സമാപന ദിവസമായവെള്ളിയാഴ്ച ഇന്ത്യൻ അംബാസിഡർ വിപുൽ നിർവ്വവിക്കും. മെയ് 15, 16 
 വ്യാഴം, വെള്ളി ദിവസങ്ങളിലായി വൈകുന്നേരം 4 മുതൽ രാത്രി 10 വരെ നടക്കുന്ന ഇന്ത്യൻ കർണിവലിൽ
പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്നസംഗീതവിരുന്ന് ആസ്വാദകവിസ്മയം തീർക്കും. ഇന്ത്യൻ സംസ്കാരത്തെ അതിന്റെ വൈവിധ്യത്തിൽ ആഘോഷിക്കുന്നതിലൂടെ ഇന്തോ-ഖത്തർ സൗഹൃദം വളർത്തിയെടുക്കാനും ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിലുള്ള ബന്ധംശക്തിപ്പെടുത്തുകയാണ് കാർണിവലിന്റെ ലക്ഷ്യം.ഐസിസിഅസോസിയേറ്റഡ്ഓർഗനൈസേഷനുകൾ, ഇന്ത്യൻ സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിഭാധനരായ കലാകാരന്മാർ അവതരിപ്പിക്കുന്ന ലൈവ് ഓർക്കസ്ട്ര, ചെണ്ടമേളം, ഗ്രൂപ്പ് ഡാൻസുകൾ എന്നിവയുൾപ്പെടെയുള്ള വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങൾ.  കേരളത്തിലെ തിരുവാതിരയും ഗുജറാത്തിലെ പരമ്പരാഗത ഗർബയും (ഡാണ്ടിയ) സമന്വയിപ്പിക്കുന്ന മനോഹരമായ ഫ്യൂഷൻ ഡാൻസ് പ്രകടനം.  വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പവലിയനുകൾ, അവരുടെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യും, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സാമൂഹിക സേവന പദ്ധതികൾ പ്രദർശിപ്പിക്കുന്ന  പവലിയനുകളും സജ്ജമാക്കും,ഇന്ത്യൻ കരകൗശല വസ്തുക്കൾ, പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന  ഫുഡ് കോർട്ട് എന്നിവ ഉൾക്കൊള്ളുന്ന 
കാർണ്ണിവൽ ബസാറും ക്രമീകരിക്കും. ഔദ്യോഗിക ചടങ്ങിൽ ഐസിസിയുടെ പുതിയ ലോഗോപ്രകാശനം ചെയ്യും. ഐസിസി മൊബൈൽ ആപ്പ്, ഐസിസി പ്രിവിലേജ് കാർഡ് എന്നിവയുടെ ലോഞ്ചിങ്ങുംനടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img