01:18am 08 November 2026
NEWS
ഐ സി സി ഇഫ്താർ സംഗമം

22/03/2025  07:42 PM IST
nila
ഐ സി സി ഇഫ്താർ സംഗമം

ദോഹ:ഇന്ത്യൻ എംബസിഅനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി) ഇഫ്താർ വിരുന്ന് സംഘടി പ്പിച്ചു. മാർച്ച് 17, 18 തീയതികളിലായി ഐ സി സി അശോക ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻഅതിഥികളെ സ്വാഗതം ചെയ്തു. അനുഗ്രഹീതവും സമാധാനപരവുമായ റമദാൻ വിരുന്നിൽ ഹൃദയംഗമമായ ആശംസകൾ നേർന്നുകൊണ്ട്ഖത്തറിലെ ഇന്ത്യൻ അംബാസഡർ  വിപുൽ സദസ്സിനെഅഭിസംബോധന ചെയ്തു. കമ്മ്യൂണിറ്റി പോലീസിംഗ്  ലെഫ്റ്റനന്റ് കേണൽ തല മെനസ്സാർ അൽ മധൂരി, ലെഫ്റ്റനന്റ് കേണൽ ഫഹദ് മുഹമ്മദ് അൽ കാബി, തൊഴിൽ മന്ത്രാലയപ്രതിനിധി ഖാലിദ് ഫഖ്‌റൂ എന്നിവരും ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരായ  ഗ്യാൻവീർ സിംഗ് (കൗൺസിലർ - പൊളിറ്റിക്കൽ & ഇൻഫർമേഷൻ), വൈഭവ് എ. ടണ്ടേൽ (കൗൺസിലർ - ചാൻസറി & കോൺസുലർ മേധാവി),  സച്ചിൻ ദിനകർ ശങ്കപാൽ (ഫസ്റ്റ് സെക്രട്ടറി - വിദ്യാഭ്യാസ & സാംസ്കാരികം),  ഐഷ് സിംഗാൾ (ഫസ്റ്റ് സെക്രട്ടറി - ലേബർ & കമ്മ്യൂണിറ്റി വെൽഫെയർ, വിസ & ഒസിഐ) എന്നിവരും സാന്നിധ്യം വഹിച്ചു.
 ഐസിബിഎഫ് പ്രസിഡന്റ്  ഷാനവാസ് ബാവ, ഐഎസ്‌സി പ്രസിഡന്റ്  ഇ.പി. അബ്ദുറഹ്മാൻ, ഐബിപിസി പ്രസിഡന്റ്  താഹ മുഹമ്മദ്, ഐസിസി ഉപദേശക കൗൺസിൽ ചെയർമാൻ  പി. എൻ. ബാബു രാജൻ,  കമ്മ്യൂണിറ്റി നേതാക്കൾ, ഐസിസിയുടെ മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. ഐസിസി വൈസ് പ്രസിഡന്റ്  ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി  എബ്രഹാം കെ. ജോസഫ്, ഐസിസി  മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർഇഫ്താർ വിരുന്നിന് നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img