
ദോഹ :സ്റ്റേജ് ഷോയുമായി ബന്ധപെട്ട് ഖത്തറിൽ എത്തിയ പിന്നണി ഗായകർക്കും സിനിമതാരങ്ങൾക്കും ഇന്ത്യൻ കൾച്ചറൽ സെന്റർ സ്വീകരണം നൽകി.ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ മധു ബാലകൃഷ്ണൻ, സുമി അരവിന്ദ്, സുദീപ് കുമാർ, ചിത്ര അരുൺ, കെ കെ നിഷാദ്, രവിശങ്കർ, വൃന്ദ മേനോൻ, ജയരാജ് വാരിയർ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു.
ഐസിസി ഉപദേശക സമിതി ചെയർമാൻ പി എൻ ബാബുരാജൻ, ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, മുതിർന്ന കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചന്ദ്രകലാ ആർട്‌സ് ചെയർമാൻ ചന്ദ്രമോഹൻ പിള്ളയെയും ചടങ്ങിൽ ആദരിച്ചു.
മധു ബാലകൃഷ്ണനും ജയരാജ് വാരിയറും സംസാരിച്ചു.ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ് സ്വാഗതവുംഐസിസി സാംസ്കാരിക പ്രവർത്തനങ്ങളുടെ തലവൻ നന്ദിനി അബ്ബഗൗണി നന്ദിയും പറഞ്ഞു.മഞ്ജു മനോജ്അവതാരകയായിരുന്നു.











