
ദോഹ: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെആഗോളസാങ്കേതികസർഗ്ഗാത്മകമത്സരമായഷെൽ ഇക്കോ-മാരത്തൺ 2026 ൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത വിദ്യാർത്ഥി സംഘത്തെ
ഐ സി സിആദരിച്ചു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) അശോക ഹാളിൽ
സംഘടിപ്പിച്ച ചടങ്ങ് ഇന്ത്യൻ എംബസി കോൺസുലർ രാകേഷ് വാഗ് ഉദ്ഘാടനം ചെയ്തു.
.ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു. ലുസൈൽ സർക്യൂട്ടിൽ
നടന്നമത്സരത്തിൽ പങ്കാളിത്തം വഹിച്ച
ഫോളിയം ഇക്കോ ഡ്രൈവ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്(തിരുവനന്തപുരം),
പ്രവേഗ - ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്ബാർട്ടൺഹിൽ(തിരുവനന്തപുരം) ,ഇടിഎ & യുഗന്റ് - കെ. ജെ. സോമയ്യ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് (മുംബൈ),
കൈസെൻ - പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റി(ഗാന്ധിനഗർ), റിന്യൂ - കുമാരഗുരു കോളേജ് ഓഫ് ടെക്നോളജി, (കോയമ്പത്തൂർ)
എന്നിടീമുകളെഷാൾ അണിയിച്ചു അനുമോദന പത്രം നൽകി ചടങ്ങിൽആദരിച്ചു.
ചടങ്ങിൽ ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്,
ക്യുടിഎസ് പ്രസിഡന്റ് മുനിയപ്പൻ,
ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു











