07:27pm 12 September 2026
NEWS
ദോഹ നോബിൾ ഇന്റർനാഷണൽ സ്കൂൾ അധ്യാപകർക്ക് ഐ.സി.സി ആദരം
11/09/2026  12:50 PM IST
nila
ദോഹ നോബിൾ ഇന്റർനാഷണൽ സ്കൂൾ അധ്യാപകർക്ക് ഐ.സി.സി ആദരം

​ദോഹ: അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) സംഘടിപ്പിച്ച ചടങ്ങിൽ നോബിൾ ഇന്റർനാഷണൽ സ്കൂളിലെ രണ്ട് അധ്യാപകർക്ക് മികച്ച അധ്യാപകർക്കുള്ള പുരസ്കാരം ലഭിച്ചു. പ്രവീൺ കെ. പി., ഷാജിത ഉമ്മർ എന്നിവരാണ് അംഗീകാരത്തിന് അർഹരായത്.വിദ്യാഭ്യാസ രംഗത്ത് നൽകിയ മികച്ച സേവനങ്ങളെയും സമർപ്പണത്തെയും മുൻനിർത്തിയാണ് അധ്യാപകരെ ആദരിച്ചത്. അവാർഡ് നേടിയ അധ്യാപകരെ സ്കൂൾ ഡയറക്ടർ ബോർഡ് പ്രതിനിധികൾ, പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൾ റഷീദ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചേർന്ന് അഭിനന്ദനങ്ങൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img