
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ICC) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഐ.സി.സി ഫിലിം ക്ലബ് സംഘടിപ്പിച്ച ഇന്ത്യൻ സ്കൂൾ സ്റ്റുഡന്റ്സ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2025
സമാപിച്ചു.
ഐ.സി.സി അശോക ഹാളിൽ നടന്ന
ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വിദ്യാർത്ഥി കളും, രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ
പങ്കാളിത്തം വഹിച്ചു.
സൗഹൃദം, കുടുംബബന്ധങ്ങൾ, സൈബർ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയടക്കമുള്ള വൈവിധ്യമാർന്ന വിഷയങ്ങളെ ആസ്പദമാക്കി വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ
നിർമ്മിച്ച 40 ഷോട്ട് ഫിലിമുകളിൽ പ്രാഥമിക സ്ക്രീനിംഗിൽ നിന്ന് 12 മികച്ച ചിത്രങ്ങൾ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു.ഉള്ളടക്കം, സംവിധായക ദൃഷ്ടി, സാങ്കേതിക മികവ്, അവതരണം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അന്തിമ shortlisting നടന്നത്.സിനിമാ മേഖലയിലെ പരിചയസമ്പന്നരായ ഒരു വിദഗ്ദ്ധ ജ്യൂറി പാനലാണ് മികച്ച ചിത്രങ്ങൾ പ്രഖ്യാപിച്ചത്.സമാപന ചടങ്ങിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച കഥ, മികച്ച ഛായാഗ്രഹണം, മികച്ച എഡിറ്റിംഗ്, മികച്ച അഭിനയം എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി അവാർഡുകൾ സമ്മാനിച്ചു.ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത
എല്ലാവിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.











