
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐസിസി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐസിസി ഫെസ്റ്റിവൽ ബസാർ ഇന്ത്യൻ എംബസി
ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ
ഡോ: . വൈഭവ് തണ്ടാലെയും ഡോ. മനീഷ തണ്ടാലെയും ചേർന്ന് നിർവഹിച്ചു.
ഐസിസി അശോക ഹാളിൽ രണ്ട് ദിവസങ്ങളിലായി (ഒക്ടോബർ 15–16) നടന്ന ബസാർ
ചെറുകിട ഇന്ത്യൻ സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യാനുള്ള മികച്ച വേദിയായി. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഹാൻഡിക്രാഫ്റ്റുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്.
സംസ്കാരപരമായ ഇടപെടലുകൾക്കും സമൂഹ ഏകത്വത്തിനുമുള്ള അവസരമായി ഇത്തവണത്തെ ഫെസ്റ്റിവൽ ബസാർ വിലയിരുത്തപ്പെടുന്നു. വിവിധ സാംസ്കാരിക പരിപാടികളും പ്രാദേശിക രുചികൾ നിറഞ്ഞ സ്റ്റാളുകളും ബസാറിന്റെ ആകർഷണമായി.
ഐസിസിയുടെ നേതൃത്വത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന ഈ ബസാർ, ദോഹയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ പങ്കാളിത്തവും ആവേശവുമാണ് സൃഷ്ടിച്ചത്.











