03:31pm 11 November 2026
NEWS
ഐസിസി: ഫെസ്റ്റിവൽ ബസാർ
17/10/2025  01:02 PM IST
nila
ഐസിസി: ഫെസ്റ്റിവൽ ബസാർ

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐസിസി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐസിസി ഫെസ്റ്റിവൽ ബസാർ ഇന്ത്യൻ എംബസി
ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ
ഡോ: . വൈഭവ് തണ്ടാലെയും ഡോ. മനീഷ തണ്ടാലെയും ചേർന്ന് നിർവഹിച്ചു.
 ഐസിസി അശോക ഹാളിൽ രണ്ട് ദിവസങ്ങളിലായി (ഒക്‌ടോബർ 15–16) നടന്ന ബസാർ
ചെറുകിട ഇന്ത്യൻ സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യാനുള്ള മികച്ച വേദിയായി. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഹാൻഡിക്രാഫ്റ്റുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്.
സംസ്‌കാരപരമായ ഇടപെടലുകൾക്കും സമൂഹ ഏകത്വത്തിനുമുള്ള അവസരമായി ഇത്തവണത്തെ ഫെസ്റ്റിവൽ ബസാർ വിലയിരുത്തപ്പെടുന്നു. വിവിധ സാംസ്കാരിക പരിപാടികളും പ്രാദേശിക രുചികൾ നിറഞ്ഞ സ്റ്റാളുകളും ബസാറിന്റെ ആകർഷണമായി.
ഐസിസിയുടെ നേതൃത്വത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന ഈ ബസാർ, ദോഹയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ പങ്കാളിത്തവും ആവേശവുമാണ് സൃഷ്ടിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img