NEWS
ഐ.സി.സി. ഫെസ്റ്റിവൽ ബസാർ ഒക്ടോബർ 15, 16 തീയതികളിൽ
13/10/2025 07:36 PM IST
nila

ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.) ഒക്ടോബർ 15, 16 തീയതികളിൽ ഐ.സി.സി. ഫെസ്റ്റിവൽ ബസാർ സംഘടിപ്പിക്കുന്നു.
ഐ.സി.സി. അശോക ഹാളിൽ നടക്കുന്ന ബസാറിൽ ചെറുകിട ഇന്ത്യൻ സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും സമൂഹത്തിന് പരിചയപ്പെടുത്താനുള്ള അവസരമാകും. ഹാൻഡിക്രാഫ്റ്റ്സ്, ലെതർ ഉൽപ്പന്നങ്ങൾ, ഇമിറ്റേഷൻ ജ്വല്ലറി, റെഡിമെയ്ഡ് ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ തുടങ്ങിയവയും പ്രദർശനവും വിപണന വും ഉണ്ടായിരിക്കും. ലൈവ് ഹെന്ന സ്റ്റാളുകളും ഫുഡ് കൗണ്ടറുകളും സജീകരിക്കും.
ഈ സംരംഭത്തിൽ സജീവമായി പങ്കാളികളാവാനും സ്ത്രീശാക്തീകരണത്തെയുംസംരംഭകത്വാവസരങ്ങളെയുംപിന്തുണയ്ക്കാനുംഐ.സി.സി. പ്രസിഡന്റ് എ. പി. മണികണ്ഠൻ ഇന്ത്യൻ സമൂഹത്തോട് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











