04:46am 12 November 2026
NEWS
ഐ.സി.സി ഈദ് ബസാറും മെഹന്ദി നൈറ്റും മെയ് 22, 23 തീയതികളിൽ
20/05/2026  06:47 PM IST
NILA
ഐ.സി.സി ഈദ് ബസാറും മെഹന്ദി നൈറ്റും മെയ് 22, 23 തീയതികളിൽ

 


​ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ICC) ആഭിമുഖ്യത്തിൽ നടത്തുന്ന 'ഐ.സി.സി ഈദ് ബസാർ & മെഹന്ദി നൈറ്റ് 2026' മെയ് 22, 23 (വെള്ളി, ശനി) തീയതികളിൽ ഐ.സി.സി അങ്കണത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള വൈകുന്നേരം 6 മണി മുതൽ ആരംഭിക്കും.
​പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന ഷോപ്പിംഗ്-സാംസ്കാരിക അനുഭവങ്ങളാണ് ബസാറിൽ ഒരുക്കിയിരിക്കുന്നത്. ഹാൻഡ്ക്രാഫ്റ്റുകൾ, ലെതർ ഉൽപന്നങ്ങൾ, ഇമിറ്റേഷൻ ജ്വല്ലറി, റെഡിമെയ്ഡ് ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയ്ക്കൊപ്പം വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങളും മേളയുടെ ആകർഷണമായിരിക്കും. കൂടാതെ, സന്ദർശകർക്കായി മനോഹരമായ മയിലാഞ്ചി ഡിസൈനുകൾ ഒരുക്കുന്ന തത്സമയ ഹെന്ന സ്റ്റേഷനുകളും (Live Henna Stations) ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ആകെ 52 ജനറൽ സ്റ്റാളുകളും, 5 ഫുഡ് സ്റ്റാളുകളും, 9 ഹെന്ന സ്റ്റേഷനുകളുമാണ് ഈ വർഷത്തെ ബസാറിൽ അണിനിരക്കുന്നത്.
​ഇരുദിവസങ്ങളിലുമായി രണ്ടായിരത്തിലധികം സന്ദർശകർ മേളയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ സി സി അശോകഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ,ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, സെക്രട്ടറി അഫ്സല്‍ അബ്ദുല്‍ മജീദ്, കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഹെഡ് നന്ദിനി അബ്ബാഗൗനി, അഫിലിയേഷന്‍ ഹെഡ് രവീന്ദ്ര പ്രസാദ്, ഇന്‍ഹൗസ് ആക്ടിവിറ്റീസ് ഹെഡ് വെങ്കപ്പ ഭഗവതുല്ല, എക്സ്റ്റേണല്‍ ആക്ടിവിറ്റീസ് ഹെഡ് പര്‍വി ഷ്രോഫ്, അഡ്വവൈസറി ചെയർമാൻ   പി എന്‍ ബാബുരാജന്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img