
ദോഹ:ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസകണ്ണികളെ ആഘോഷിച്ച്ഐ സി സി
കാർണിവലിന് വർണ്ണാഭമായ
തുടക്കം.കാർണിവൽനഗരിയായ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽപ്രത്യേകം ഒരുക്കിയഐസിസി ഫിലിം സിറ്റിയിൽമലയാളത്തിലെയുംതമിഴിലെയുമുൾപ്പെടെപാൻഇന്ത്യൻതാരങ്ങളുടെ കട്ടൗട്ടുകൾസന്ദർശകരെയും ആരാധകരെയും വിസ്മയിപ്പിച്ചു.വൈകുന്നേരംഅഞ്ചുമണിമുതൽഒഴുകിയെത്തിയ സന്ദർശകർ കാർണിവൽ മൈതാനത്തെ വിവിധ ഭാഗങ്ങളിൽനടന്ന ലൈവ് ഗ്രൂപ്പ് ഡാൻസ്,മാജിക് ഷോ, സ്റ്റിൽറ്റ് വാക്കർമാർ,റോമിംഗ്എന്റർടെയ്നർമാർഎന്നിവരുടെ പ്രകടനംആസ്വദിച്ചുംസംഘാടകർ ഒരുക്കിയ സെൽഫികേന്ദ്രങ്ങളിൽ നിന്ന് സെൽഫി യെടുത്തും ഇന്ത്യൻറെസ്റ്റോറന്റുകളിൽ നിന്നുള്ള ലൈവ് ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങൾ രുചിച്ചും,കരകൗശല വസ്തുക്കൾ,ആഭരണങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ,വീട്ടുപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും നടക്കുന്ന കാർണിവൽ ബസാറിൽ കയറി ഇറങ്ങിയും വേദിയിൽ നടക്കുന്നവിവിധ ഭാഷാഗാനമേളയും വൈവിധ്യ മാർന്ന നൃത്തങ്ങളും ആസ്വദിച്ചുകൊണ്ട്ഐ സി സി കാർണിവലിന്റെ ഒന്നാംദിനംഅവിസ്മരണീയനുഭവമാക്കി.VAFI ഒരുക്കിയ "INDIA" കലാപ്രദർശനം
ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്കാരികപൈതൃകത്തെഅടയാളപെടുത്തുന്നഫോട്ടോപ്രദർശനം
സന്ദർശകരെവിസ്മയഭരിതമാക്കി.ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ മറ്റുഭാരവാഹികൾ എം സി അംഗങ്ങൾ എന്നിവർക്കൊപ്പംഇന്ത്യൻ എംബസിയിലെ കൗൺസിലറും (HOC & കോൺസുലാർ) ഐസിസിയുടെ കോർഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് എ. തണ്ടേൽ കാർണിവൽ നഗരിസന്ദർശിച്ചു.
മുതിർന്ന എംബസി ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, വിശിഷ്ട ഖത്തരി അതിഥികൾ, ഇന്ത്യൻ കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികൾ, വാണിജ്യ പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവരും സാന്നിധ്യം വഹിച്ചു.
സമാപന ദിവസമായഇന്ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനകർമ്മം നിർവഹിക്കും.വൈകുന്നേരംപ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്നസംഗീതവിരുന്ന്കാർണിവലിൽ ആസ്വാദകവിസ്മയം തീർക്കും.കഴിഞ്ഞവർഷങ്ങളിൽ നടന്ന പാസേജ് ടു ഇന്ത്യ,ഭാരത് ഉത്സവ് എന്നിവയുടെ തുടർച്ചയാണ് ഇന്ത്യൻ കാർണിവൽ.











