10:15pm 11 November 2026
NEWS
ഐ സി സി ബിർസാ മുണ്ട അനുസ്മരണം
15/11/2025  11:04 AM IST
nila
ഐ സി സി ബിർസാ മുണ്ട അനുസ്മരണം

ദോഹ: 150-ാം ജന്മവാർഷികത്തിൽ
ബിർസാ മുണ്ട അനുസ്മരണംനടത്തി.
ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി ).
ഇന്ത്യൻ എംബസിയുടെ
പങ്കാളിത്തത്തോടെ നടത്തിയ ‘ജൻജാതി ഗൗരവ് വർഷ്’ പരിപാടിയിൽഇന്ത്യൻ എംബസി  ഹെഡ് ഓഫ് ചാൻസറി &കോൺസുലർ
ഡോ. വൈഭവ് എ. ടണ്ടാലെമുഖ്യാതിഥിയായിരുന്നു.ഐ.സി.സി. അശോക ഹാളിൽനടന്ന പരിപാടിയിൽഐ.സി.സി. ജനറൽ സെക്രട്ടറി  എബ്രഹാം കെ. ജോസഫ് അദ്ധ്യക്ഷതവഹിച്ചു.കലാപരിപാടികളുടെ ചുമതലയുള്ള  നന്ദിനി അബഗൗണി ഉദ്ഘാടനം
ചെയ്തു.ഐ.സി.സി. അഫിലിയേഷൻ ഹെഡ്  രവീന്ദ്ര പ്രസാദ് സ്വാഗതവുംഫിനാൻസ് ഹെഡ് ബിസ്വജിത്ത് ബാനർജിനന്ദിയും പറഞ്ഞു.സുശ്രീ പൂജഅവതാരക യായിരുന്നു.പരിപാടിയുടെ ഭാഗമായി ട്രൈബൽ ഹാൻഡിക്രാഫ്റ്റുകളും ഹാൻഡ്‌ലൂമുകളും പ്രദർശിപ്പിച്ച പ്രദർശനവും, ഇന്ത്യയുടെ സമ്പന്നമായ ജൻജാതി പൈതൃകം വിളിച്ചോതുന്ന മനോഹരമായ ട്രൈബൽ നൃത്താവിഷ്‌കാരങ്ങളും നടന്നു. ബിർസാ മുന്ദയുടെ ജീവിതവും സമരപഥവും അവതരിപ്പിക്കുന്ന ഒരു ഹൃസ്വ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img