
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ
ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.)സംഘടി പ്പിക്കുന്ന
ഭാരത് ഉത്സവ്
ജനുവരി 22, 23 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
'ഭാരത് ഉത്സവ് -2026'ന്റെ
ഭാഗമായിഐ.സി.സി. സൂപ്പർ ഡാൻസേഴ്സ്, ഐ.സി.സി.സ്റ്റാർ സിംഗർ എന്നീ മത്സരങ്ങൾ നടത്തും.12 വയസ് മുതൽ 45 വയസ്
വരെയാണ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി. 10,000,റിയാലാണ് ഒന്നാംസമ്മാനം.
രണ്ടാം സമ്മാനം 5,000റിയാലും മൂന്നാംസമ്മാനം 2,500റിയാലും ട്രോഫിയും സർട്ടിഫിക്കറ്റുകളുംനൽകും.മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ഫീസ് 100റിയാലാണ്. നിരവധി റൗണ്ടുകളിലൂടെയാണ് ഫൈനൽ മത്സരാർത്ഥികളെതെരഞ്ഞെടുക്കുക.
ഫൈനൽമത്സരങ്ങൾ ഭാരത് ഉത്സവ് വേദിയിൽ ജനുവരി 22ന് നടക്കും.
ജനുവരി 22, 23 തീയതികളിൽ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഭാരത് ഉത്സവിൽ ഇന്ത്യയിൽ നിന്നെത്തുന്ന പ്രശസ്ത ഗായകനും സംഘവും പങ്കെടുക്കുന്ന സംഗീത നിശയും പ്രശസ്ത നർത്തകിയുടെ നൃത്താവിഷ്‌കാരവും അരങ്ങേറും.
അശോകഹാളിൽനടന്ന വാർത്താ സമ്മേളനത്തിൽ ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള,
അഡ്വവൈസറികൗൺസിൽ ചെയർമാൻ പി എൻ ബാബുരാജൻ മറ്റു ഭാരവാഹികളായ
അഫ്സൽ അബ്ദുൽ മജീദ്, രവീന്ദ്ര പ്രസാദ് സുബ്രഹ്മണ്യം,
ശന്തനു സി. ദേശ്‌പാണ്ഡെ, രാകേഷ് വാഖ്, നന്ദിനിഅബ്ബഗൗണി,
ബിസ്വജിത് മനോജ്, മുഹൻ ബാനർജി
വെങ്കപ്പഭാഗംവാതുലെ എന്നിവർ പങ്കെടുത്തു










