07:38pm 12 November 2026
NEWS
സാംസ്കാരികോത്സവമായി ഐ സി സി 'ഭാരത് ഉത്സവ്'
27/01/2026  08:50 PM IST
nila
സാംസ്കാരികോത്സവമായി ഐ സി സി  ഭാരത് ഉത്സവ്

ദോഹ:ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി), ദോഹയിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് സംഘടിപ്പിച്ച
ഭാരത് ഉത്സവ് 2026 എന്ന മെഗാ സാംസ്കാരിക പരിപാടിയുടെ ആദ്യഘട്ടം അതിമനോഹരമായ കൾച്ചറൽ ഫിയസ്റ്റയോടെ വിജയകരമായി. പരിപാടിയുടെ ഹൈലൈറ്റായി മാറിയ ഐസിസി സ്റ്റാർ സിംഗർ എന്ന ഫ്ലാഗ്ഷിപ്പ് സംഗീത മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയോടെയാണ് ആദ്യ ഘട്ടം സമാപിച്ചത്.
അൽ വക്റയിലെ ഡിപിഎസ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്ന് വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഖത്തറി വിശിഷ്ടാതിഥികൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അപ്പെക്സ് ബോഡികളുടെ പ്രസിഡന്റുമാർ, പ്രമുഖ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, ഇന്ത്യയുടെ “ഏകതയിൽ വൈവിധ്യം” എന്ന ആശയം മനോഹരമായി അവതരിപ്പിച്ച സാംസ്കാരിക പരിപാടി ഒരുക്കിയതിന് ഐസിസി മാനേജിംഗ് കമ്മിറ്റിയെയും ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ അതിഥിയായി പങ്കെടുത്തതോടൊപ്പം ഐസിസി സ്റ്റാർ സിംഗർ ഗ്രാൻഡ് ഫിനാലെയുടെ മുഖ്യവിധികർത്താവായി.
ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ തുടർച്ചയായ പിന്തുണയ്ക്കും മാർഗനിർദേശങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ എംബസിയിലെ കൗൺസിലറും (ഹെഡ് ഓഫ് ചാൻസറി & കോൺസുലർ) കോർഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് എ. ടണ്ടാലെ ചടങ്ങിൽ സംസാരിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സാംസ്കാരിക ഐക്യം ശക്തിപ്പെടുത്തുന്നതിൽ ഐസിസിയുടെ പങ്ക് അദ്ദേഹം പ്രശംസിച്ചു.
ഐസിസി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്  സ്വാഗതവും
 ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദിയും പറഞ്ഞു.ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി സംഘടിപ്പിച്ച പ്രീമിയർ സംഗീത മത്സരമായ ഐസിസി സ്റ്റാർ സിംഗർ വൻ ജനപങ്കാളിത്തം നേടി. 152 മത്സരാർത്ഥികൾ പ്രീ-ക്വാർട്ടർ, ക്വാർട്ടർ, സെമി ഫൈനൽ റൗണ്ടുകളിലൂടെ മത്സരിച്ച്, അഞ്ച് ഫൈനലിസ്റ്റുകളെയാണ് തെരഞ്ഞെടുത്തത്.
ആര്യപട്‌വാർധൻവിജയിയായി. ശ്രീരഞ്ജിനി ജിജിതതാണ്
ഫസ്റ്റ് റണ്ണർ-അപ്പ്.
  ലാലെന്തിക കുമാർ
സെക്കൻഡ് റണ്ണർ-അപ്പായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img