02:17am 20 April 2026
NEWS
ഐ സി ബി എഫ് തൊഴിലാളി ദിനാഘോഷം: 'രംഗ് തരംഗ്' മെയ് 9ന് വെള്ളിയാഴ്ച
02/05/2025  11:57 AM IST
nila
ഐ സി ബി എഫ് തൊഴിലാളി ദിനാഘോഷം: രംഗ് തരംഗ് മെയ് 9ന് വെള്ളിയാഴ്ച

ദോഹ: അന്താരാഷ്ട്ര തൊഴിൽ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ അനുബന്ധസംഘടനയായ
ഐ സി ബി എഫ്  സംഘടിപ്പിക്കുന്ന തൊഴിലാളി ദിനാഘോഷം'രംഗ് തരംഗ്'   മെയ് 9 ന് വെള്ളിയാഴ്ച ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.തൊഴിലാളികൾ കൂടി ഭാഗമാകുന്ന വൈവിധ്യ മാർന്ന കലാ പരിപാടികളോടെ നടക്കുന്ന ആഘോഷപരിപാടിയിൽ 30വർഷത്തിലേറയായി ഖത്തറിൽ ജോലിചെയ്യുന്ന
20തൊഴിലാളികളെ ആദരിക്കും.ഇതിനായി ഇതിനകം 200 ലധികം പേരാണ്രെജിസ്റ്റർചെയ്തിരിക്കുന്നത്. മെയ് 9ന് വൈകുന്നേരം 5മണിമുതൽ ആരംഭിക്കുന്ന തൊഴിലാളി ദിനാ ഘോഷപരിപാടികൾഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്യും.ഖത്തർ തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ,അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ  എൽ ഒ), ദേശീയ മനുഷ്യാവകാശ കമ്മിറ്റി എന്നിവയുടെ പ്രതിനിധികൾ,  വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ,ഇന്ത്യൻഎംബസിഉദ്യോഗസ്ഥർ തുടങ്ങിയവർചടങ്ങിൽ പങ്കെടുക്കും.ഐ സി ബി എഫി ന് കീഴിലെ അസോസിയേറ്റ് ഓർഗനൈ സേഷനുകളിലെയും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളും ചേർന്ന് ഗാനവിരുന്നും നൃത്തസന്ധ്യയും അര lങ്ങുണർത്തും. ഐ സി ബിഎഫ്ഇൻഷുറൻസിന്റെയും വിവിധ ക്ഷേമപദ്ധതി കളുടെയും ഹെല്പ് ഡെസ്ക്കും സജ്ജീകരിക്കും
1984 ൽ ഖത്തറിലെ പ്രവാസിതൊഴിലാളികളുടെ വിവിധ ക്ഷേമ പദ്ധതികൾ ലക്ഷ്യമിട്ട് തുടക്കം കുറിച്ച ഐ സി ബി എഫ് നാലു പതിറ്റാണ്ടു പിന്നിട്ടതിന്റെ ആഘോഷപരിപാടികൾ കഴിഞ്ഞവർഷമാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന  നാല്പത് പരിപാടികൾ സംഘടിപ്പിച്ചത്.41)0വർഷത്തിലേക്ക് കടക്കുന്ന ഐ സി ബി എഫ് മെയ് മാസം മുതൽ ഇന്ത്യൻ എംബസിഉദ്യോഗസ്തരുടെ സാന്നിധ്യത്തിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ലേബർ ക്യാമ്പുകൾ സന്ദർശിച്ചുകൊണ്ട് പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തും. എല്ലാ മാസവും വിവിധ സ്ഥലങ്ങളിൽഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടത്തിവരുന്ന പ്രത്യേക കോൺസു ലാർ ക്യാമ്പ്കൾക്ക്‌ പുറമെയാണ് രണ്ടാഴ്ചയിലൊരിക്കൽ നടത്തുന്നലേബർക്യാമ്പ്സന്ദർശനം.ഐ സി ബി എഫ് കാഞ്ചാണിഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവ, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, അംഗങ്ങളായ നിർമല ഗുരു,ഖാജനിസാമുദ്ധീൻ, മണി ഭാരതി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img