01:24pm 27 October 2026
NEWS
ഐ സി ബി എഫ് 'രംഗ് തരംഗ്' ഇന്ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ: 20തൊഴിലാളികളെ ആദരിക്കും
09/05/2025  12:53 PM IST
nila
ഐ സി ബി എഫ് രംഗ് തരംഗ് ഇന്ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ: 20തൊഴിലാളികളെ ആദരിക്കും

ദോഹ: തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐ സി ബി എഫ്  സംഘടിപ്പിക്കുന്നതൊഴിലാളി ദിനാഘോഷം 'രംഗ് തരംഗ്' ഇന്ന് വൈകുന്നേരം ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. വൈവിധ്യ മാർന്ന കലാ പരിപാടികളോടെ നടക്കുന്നആഘോഷപരിപാടിയിൽ30വർഷത്തിലേറെയായി ഖത്തറിൽ ജോലിചെയ്യുന്ന 20തൊഴിലാളികളെആദരിക്കും. വൈകുന്നേരം 5മണിമുതൽ ആരംഭിക്കുന്ന തൊഴിലാളി ദിനാഘോഷപരിപാടികൾഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്യും.ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവ അധ്യക്ഷത വഹിക്കുന്നചടങ്ങിൽഖത്തർ തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ,അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ  എൽ ഒ), ദേശീയ മനുഷ്യാവകാശ കമ്മിറ്റി എന്നിവയുടെപ്രതിനിധികൾ,വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ,ഇന്ത്യൻഎംബസിഉദ്യോഗസ്ഥർ, അപെക്സ് ബോഡി പ്രസിഡന്റ്മാർതുടങ്ങിയവർ പങ്കെടുക്കും.ഐ സി ബി എഫി ന് കീഴിലെ അസോസിയേറ്റ് ഓർഗനൈസേഷനുകളിലെയും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളും ചേർന്ന് ഗാനവിരുന്നും നൃത്തസന്ധ്യയുംഅരങ്ങേറും.ഐ സിബിഎഫ്ഇൻഷുറൻസിന്റെയും വിവിധ ക്ഷേമപദ്ധതി കളുടെയും ഹെല്പ് ഡെസ്ക്കുകളും, ആരോഗ്യപരിശോധനാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img