
ദോഹ: തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐ സി ബി എഫ് സംഘടിപ്പിക്കുന്നതൊഴിലാളി ദിനാഘോഷം 'രംഗ് തരംഗ്' ഇന്ന് വൈകുന്നേരം ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. വൈവിധ്യ മാർന്ന കലാ പരിപാടികളോടെ നടക്കുന്നആഘോഷപരിപാടിയിൽ30വർഷത്തിലേറെയായി ഖത്തറിൽ ജോലിചെയ്യുന്ന 20തൊഴിലാളികളെആദരിക്കും. വൈകുന്നേരം 5മണിമുതൽ ആരംഭിക്കുന്ന തൊഴിലാളി ദിനാഘോഷപരിപാടികൾഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്യും.ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിക്കുന്നചടങ്ങിൽഖത്തർ തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ,അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ എൽ ഒ), ദേശീയ മനുഷ്യാവകാശ കമ്മിറ്റി എന്നിവയുടെപ്രതിനിധികൾ,വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ,ഇന്ത്യൻഎംബസിഉദ്യോഗസ്ഥർ, അപെക്സ് ബോഡി പ്രസിഡന്റ്മാർതുടങ്ങിയവർ പങ്കെടുക്കും.ഐ സി ബി എഫി ന് കീഴിലെ അസോസിയേറ്റ് ഓർഗനൈസേഷനുകളിലെയും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളും ചേർന്ന് ഗാനവിരുന്നും നൃത്തസന്ധ്യയുംഅരങ്ങേറും.ഐ സിബിഎഫ്ഇൻഷുറൻസിന്റെയും വിവിധ ക്ഷേമപദ്ധതി കളുടെയും ഹെല്പ് ഡെസ്ക്കുകളും, ആരോഗ്യപരിശോധനാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.











