
ദോഹ:ഐ.സി.ബി.എഫ്.ന്റെ 54-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്സംഘടിപ്പിച്ചു.
വകറ അൽ മഷാഫിലെ കിംസ് ഹെൽത്ത് കെയറിൽനടന്നമെഡിക്കൽ ക്യാമ്പ്ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെഉദ്ഘാടനം ചെയ്തു. സാധാരണ പ്രവാസിതൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കിയക്യാമ്പിൽ ജനറൽ മെഡിസിൻ, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഡെന്റൽ സ്ക്രീനിങ്, എന്നീ വിഭാഗങ്ങളിൽ കൺസൾട്ടേഷനുകൾക്കൊപ്പം സൗജന്യ രക്ത പരിശോധനയും ലഭ്യമാക്കിയിരുന്നു.
ആക്ടിങ് പ്രസിഡണ്ട് റഷീദ് അഹമ്മദ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഉപദേശക സമിതി ചെയർമാൻ പ്രസാദ് ഗരു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കൽ വിങ് ചുമതലയുള്ള എം. സി അംഗം മിനി സിബി നന്ദിയും പറഞ്ഞു.
ഐ സി സി ഉപദേശക സമിതി ചെയർമാൻ പി എൻ ബാബുരാജൻ , ഐ.സി.ബി.എഫ്. സെക്രട്ടറി ജാഫർ തയ്യിൽ, എം.സി അംഗങ്ങളായ മണി ഭാരതി, ഇർഫാൻ അൻസാരി, ശങ്കർ ഗൗഡ്, നീലാംബരി എസ്. ഉപദേശക സമിതി അംഗങ്ങളായ നാസിയ, സതീഷ് വിളവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കിംസ് സാരഥികളായ നിഷാദ് (കോസ്റ്റൽ ഹോൾഡിങ്സ് സി.ഇ.ഒ), ശ്രീനാഥ് സാബു , ഡോ : സുപ്രകാശൻ സുകുമാരൻ , ഡോ : നൗഫൽ റിസ്വാൻ, മുഹമ്മദ് സുഹൈൽ, രാഹുൽ എന്നിവർ സാന്നിധ്യം വഹിച്ചു.











