12:36am 12 November 2026
NEWS
ഖത്തറിനോട് ഐക്യ ദാർഢ്യവുമായി ഐ.സി.ബി.എഫ് രക്ത പ്ലേറ്റ്‌ലെറ്റു ദാന ക്യാമ്പ് സംഘടിപ്പിച്ചു.
08/06/2026  09:16 AM IST
nila
ഖത്തറിനോട് ഐക്യ ദാർഢ്യവുമായി ഐ.സി.ബി.എഫ് രക്ത പ്ലേറ്റ്‌ലെറ്റു ദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി തുടർച്ചയായി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറം (ICBF), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ രക്ത പ്ലേറ്റ്‌ലെറ്റു നൽകുന്ന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് ദാനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ബോധവൽക്കരണം നടത്തുകയും, ഈ ജീവൻ രക്ഷാ പ്രവർത്തനത്തിൽ സമൂഹത്തിന്റെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു.ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
കാൻസർ ചികിത്സയിലുള്ള രോഗികൾക്കും, അവയവമാറ്റം വലിയ  ശസ്ത്രക്രിയക്ക്   വിധേയരാകുന്നവർക്കും, രക്ത സംബന്ധമായ രോഗങ്ങളാലും ഗുരുതര പരിക്കുകളാലും ബുദ്ധിമുട്ടുന്ന രോഗികൾക്കും പ്ലേറ്റ്‌ലെറ്റുകൾ അനിവാര്യമാണ്. വളരെ കുറഞ്ഞ കാലാവധിയുള്ളതിനാൽ, ആവശ്യമായ അളവിൽ അവയുടെ ലഭ്യത ഉറപ്പാക്കാൻ സന്നദ്ധരായ ദാതാക്കളുടെ തുടർച്ചയായ പിന്തുണ അനിവാര്യമാണ്.
ഖത്തറിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോ-ഓർഡിനേറ്റിങ് ഓഫീസറുമായ ശ്രീ ഈ ശ്  സിങാൾ  ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഈ മഹത്തായ പ്രവർത്തനത്തിനായി മുന്നോട്ട് വന്ന ഐ.സി.ബി.എഫ് മാനേജ്‌മന്റ് കമ്മിറ്റി, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, കമ്മ്യൂണിറ്റി സന്നദ്ധ പ്രവർത്തകർ, രക്ത പ്ലേറ്റ് ലറ്റ് ദാനത്തിന് സന്നദ്ധരായ സാമൂഹ്യ പ്രവർത്തകർ എന്നിവരെ  അദ്ദേഹം അഭിനന്ദിച്ചു. ഐ.സി.ബി.എഫ് നടത്തുന്ന ഈ സംരംഭം സമയോചിതമാണെന്നും, ഖത്തറെന്ന നമ്മുടെ രണ്ടാമത്തെ നാടിനോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 50-ൽ അധികം സന്നദ്ധ പ്രവർത്തകർ രക്ത പ്ലേറ്റ് ലറ്റ് ദാനം നടത്തി. ക്യാമ്പിൽ പങ്കെടുത്ത ദാതാക്കൾക്ക് വിശിഷ്ടാതിഥിയും ഐ.സി.ബി.എഫ് ഭാരവാഹികളും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ശ്രീ ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ശ്രീ ദീപക് ഷെട്ടി സ്വാഗതവും ഹെൽത്ത് വിങ് ഇൻചാർജ് ശ്രീമതി മിനി സിബി നന്ദിപ്രസംഗവും നടത്തി. പരിപാടിയുടെ ഏകോപനം വൈസ് പ്രസിഡന്റ് ശ്രീ റഷീദ് അഹമ്മദ്, സെക്രട്ടറി ശ്രീ ജാഫർ തയിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി എസ്, അമർ വീർ സിംഗ്, ഖാജ നിസാമുദ്ദീൻ, ഇർഫാൻ അൻസാരി,ശങ്കർ ഗൗഡ് എന്നിവർ നിർവഹിച്ചു.
ചടങ്ങിൽ ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ ശ്രീ പ്രസാദ് ഗരു , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീ കെ.വി. ബോബൻ, മുൻ പ്രസിഡണ്ട് അബ്ദുൽ ഖാദർ വിവിധ അപെക്സ് ബോഡി, അനുബന്ധ സംഘടനകളുടെ പ്രതിനിധികൾ, പ്രമുഖ സമൂഹ നേതാക്കൾ എന്നിവർ പങ്കെടുത്തു.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img