
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവൊലന്റ് ഫോറം (ICBF) ആഗോള തൊഴിലാളി ദിനാഘോഷ പരിപാടി യുടെ ഭാഗമായി . "രംഗ് തരംഗ് 2025" എന്ന പേരിൽ സാംസ്കാരിക കലാ സന്ധ്യ സംഘടിപ്പിച്ചു. മേയ് 9-ന് വെള്ളിയാഴ്ച, വൈകിട്ട് 4 മുതൽ രാത്രി 10 വരെ ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗണിലെ പാർക്കിംഗ് ഏരിയയിൽ നടന്ന "റംഗ് തരംഗ് 2025" ജന ബാഹുല്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. സാധാരണ തൊഴിലാളികൾക്കായുള്ള വർണ്ണാഭമായ വിവിധ കലാ സാംസ്ക്കാരിക പരിപാടികളായിരുന്നു മുഖ്യ ആകർഷണം . ഐ.സി.ബി.എഫിൽ . അഫിലിയേറ്റഡ് സംഘടനകളും ഖത്തറിലെ ഇന്ത്യൻ സാംസ്ക്കാരിക സംഘങ്ങളും വൈവിധ്യമേറിയ നൃത്ത ഗാന വിരുന്നൊരുക്കി സദസ്സിനെ ആനന്ദ ലഹരിയിലാഴ്ത്തി. പ്രസിഡണ്ട് ഷാനവാസ് ബാവ യുടെ അധ്യക്ഷതയിൽ ഇന്ത്യൻ അംബാസഡർ ശ്രീ വിപുൽ ഉത്ഘാടനം ചെയ്തു. ഖത്തറിലെ തൊഴിലാളി സമൂഹത്തിന്റെ സമർപ്പണത്തെ അഭിനന്ദിച്ച അദ്ദേഹം അവരിൽ ഏറ്റവും അർഹരായവരെ ആദരിക്കുന്ന ഐ.സി.ബി.എഫ്. തീരുമാനത്തെ പ്രത്യേകം ശ്ലാഘിച്ചു. നേപ്പാൾ അംബാസഡർ ശ്രീ രമേശ് ചന്ദ്ര പൗധേൽ, ICBF കോ ഓർഡിനേറ്റിങ് ഓഫിസർ ഈഷ് സിംഗാൾ, ഖത്തർ ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി പോലീസ് ഡയറക്ടർ ഡോ : ഇബ്രാഹിം മുഹമ്മദ് റാഷിദ് അൽ സമയഹ്, തൊഴിൽ മന്ത്രാലയം പ്രതിനിധി സലിം ദാർവിഷ് അൽ മുഹന്നദി , അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) യിൽ നിന്ന് മാക്സ് ട്യൂണാൻ , നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ (NHRC) പ്രതിനിധി ക്യാപ്റ്റൻ നാസർ മുബാറക് അൽ ദോസരി , അബ്ദുൽ സാലിഹ് അൽ ശമ്മാരി (മയക്ക് മരുന്ന് വിഭാഗം) ഡോ: മുഹമ്മദ് അൽ ഹജ്ജാജ് (ആരോഗ്യ മന്ത്രാലയം) അബ്ദുല്ല അഹമ്മദ് അൽ മുഹന്നദി, അബ്ദുല്ല മുഹമ്മദ് ഹസ്സൻ (വർക്കേഴ്സ് സപ്പോർട്ട് ഇൻഷുറൻസ് ഫണ്ട് ), ഖാലിദ് അബ്ദുൽ റഹ്മാൻ ഫഖ്റു (തൊഴിൽ മന്ത്രാലയം ) തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ പ്രൗഢമാക്കി.
ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ ശ്രീ എ.പി. മണികണ്ഠൻ (ഐ.സി.സി പ്രസിഡന്റ് ), ഇ.പി. അബ്ദുൽ റഹ്മാൻ (ഐ. എസ്.സി പ്രസിഡന്റ്), അബ്ദുൽ സത്താർ (ഐ.ബി.പി.സി വൈസ് പ്രസിഡന്റ് ), പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ, ഉപദേശക സമിതി ചെയർമാൻ കെ.എസ. പ്രസാദ്, മുൻ പ്രസിഡന്റുമാരായ നീലങ് ശു ഡേ, ബാബുരാജൻ പി.എം സിയാദ് ഉസ്മാൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ദീർഘ കാല പ്രവാസികളിൽ മുപ്പതിലേറെ വര്ഷം ഖത്തറിൽ സേവനമനുഷ്ഠിച്ച താഴ്ന്ന വരുമാനക്കാരായ ഇരുപത് പേരെ അവാർഡ് നൽകി ആദരിച്ചത് തൊഴിലാളി ദിനാഘോഷത്തിന്റെ മുഖ്യ ആകര്ഷണമായിരുന്നു. പുത്തൂർ ആർ ശശിധരൻ, സുബ്ബയ്യ മുരുഗൻ, കാക്കോത്തിയിൽ യൂസഫ്, കിഴക്കയിൽ മഹമൂദ്, ചാത്തേരി സൈനുദീൻ, ഇമാംസ ജെബിർ, ടി. പി. കാദർ അഷ്റഫ്, സുന്ദരൻ കേശവൻ, കുയ്യയിൽ അമ്മദ്, അജ്മൽ ഖാൻ, നാൻസി എം.ഗബ്രിയേൽ, എം.പി. ഹമീദ്, ഹസ്സൻ അബ്ദുൽ റഹ്മാൻ, കായൽ മഠത്തിൽ അലി, സാഞ്ചോ ഫ്രണാണ്ടസ്, നെല്ലി സുജാത, എടച്ചേരി മൊയ്ദു,ബൂട്ട സിംഗ്, ഭൂപീന്ദർ പ്രസാദ് താക്കൂർ , നരവേണി ബൂമയ്യ എന്നിവർക്കാണ് ആദരം ലഭിച്ചത്. ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണ് ഐ.സി.ബി.എഫ്. സമ്മാനിച്ചതെന്ന് അവാർഡ് ജേതാക്കൾ പ്രതികരിച്ചു.ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് ശ്രീ റഷീദ് അഹമ്മദ് നന്ദി പറഞ്ഞു, സെക്രട്ടറി ശ്രീ ജാഫർ തയ്യിൽ, എം.സി. മെമ്പർമാരായ നിർമല ഗുരു, ഖാജാ നിസാമുദീൻ, ശങ്കർ ഗൗഡ, മിനി സിബി, അമർ വീർ സിംഗ്, മാണി ഭാരതി എന്നിവർ നേതൃത്വം നൽകി.











